Latest NewsKerala

ഒന്നര വയസുകാരിയുടെ കൊലപാതകം : അമ്മ അറസ്റ്റിൽ

ആലപ്പുഴ : ഒന്നരവയസുള്ള പെൺകുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ അറസ്റ്റിൽ. പട്ടണക്കാട് കൊല്ലംവെള്ളി കോളനിയില്‍ ഷാരോണിന്റെ ഭാര്യ ആതിരയാണ് അറസ്റ്റിലായത്. കുട്ടിയെ ശ്വസം മുട്ടിച്ചാണ് കൊന്നതെന്നു അമ്മ കുറ്റം സമ്മതം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഉറക്കത്തില്‍ ശ്വാസം മുട്ടിയാണ് കുഞ്ഞ് മരിച്ചതെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ കുട്ടിയുടെ അമ്മയെ പൊലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിരുന്നു. കുട്ടിയുടെ അച്ഛനെയും അച്ഛന്‍റെ അച്ഛനെയും പോലീസ് ചോദ്യം ചെയ്തിരുന്നു.

ആലപ്പുഴയിലെ പട്ടണക്കാട് ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് കൊല്ലംവെളി കോളനിയിൽ ഇന്നലെ വൈകീട്ടാണ് സംഭവം. ബന്ധുക്കളും പ്രദേശവാസികളും ചേര്‍ന്നാണ് കുട്ടിയേ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു. മരണത്തില്‍ ഡോക്ടര്‍ സംശയം പ്രകടിപ്പിച്ചതോടെ പട്ടണക്കാട് പൊലീസെത്തി വിശദമായ പരിശോധന നടത്തുകയായിരുന്നു.

കുട്ടിക്ക് അനക്കമില്ലെന്നാണ് അമ്മ ആദ്യം അയല്‍വാസികളോട് പറഞ്ഞത്. എന്നാൽ വീട്ടിലെ കിടപ്പുമുറിയില്‍ ഉറങ്ങികിടക്കുകയായിരുന്ന കുട്ടിയെ ചലനമില്ലാത്ത സാഹചര്യത്തില്‍ കണ്ടെത്തിയെന്നാണ് ആശുപത്രിയില്‍ എത്തിച്ചവർ അറിയിച്ചത്.കൂടാതെ മുത്തശ്ശിയുടെമൊഴിയും സംഭവത്തിൽ നിർണായകമായി. കുഞ്ഞിനെ പതിവായി അമ്മ ഉപദ്രവിക്കാറുണ്ടെന്നും മുന്‍പൊരിക്കല്‍ ഇതുമായി ബന്ധപ്പെട്ട് താന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നെന്നും മുത്തശ്ശി മൊഴി നൽകിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button