Latest NewsIndia

അവിഹിത ബന്ധം ദുരന്തമായി: മകളുടെ കാമുകന്റെ സഹായത്തോടെ 40 കാരി തന്റെ കാമുകനെ വകവരുത്തി

മീററ്റ്•മകളുടെ കാമുകന്റെ സഹായത്തോടെ സ്ത്രീ തന്റെ ലിവ് ഇന്‍ പങ്കാളിയെ കൊലപ്പെടുത്തി. ഇരുവരയൂം പോലീസ് അറസ്റ്റ് ചെയ്തു. മിലിട്ടറി ഫാമില്‍ ട്രാക്ടര്‍ ഓടിച്ചിരുന്ന രാജീവ്‌ കുമാര്‍ എന്ന 38 കാരനാണ് കൊല്ലപ്പട്ടത്. രാജീവ്‌ കഴിഞ്ഞ നാല് അഞ്ച് വര്‍ഷമായി ഒരു കൗമാരക്കാരിയുടെ മാതാവ് കൂടിയായ ഷമിം ബാനോ എന്ന 40 കാരിയുമായി ലിവ് ഇന്‍ ബന്ധത്തിലായിരുന്നു. തിങ്കളാഴ്ചയാണ് ഔറംഗാപൂര്‍ ദിഗ്ഗി ഗ്രാമത്തിലെ ഫമിന് സമീപം രാജീവിന്റെ മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ, തന്റെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് രാജീവിന്റെ ഭാര്യ ആരതി, ഷമിം, 24 കാരനായ മുസഹിദ്, മറ്റുരണ്ടുപേര്‍ എന്നിവര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു.

വെള്ളിയാഴ്ചയാണ് രാജീവിനെ കൊലപ്പെടുത്തിയതിന് ഷമിം, മുസഹിദ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ, ഷമിം ബാനോയുടെ മകള്‍ മുസഹിദുമായി പ്രണയത്തിലായിരുന്നു. ഇതിനെ രാജീവ്‌ എതിര്‍ത്തിരുന്നു. കൂടാതെ ഷമിം ബാനോയുടെ പെരുമാറ്റത്തിലും രാജീവിന് സംശയമുണ്ടായിരുന്നു. ഇത് ഇരുവരും തമ്മില്‍ സ്ഥിരം വഴക്കിനിടയാക്കി. തുടര്‍ന്നാണ് രാജീവിനെ ഒഴിവാക്കാന്‍ ഷമിം മുസഹിദിന്റെ സഹായം തേടിയത്. ഫാമില്‍ ജോലിക്കെന്ന പേരിലാണ് ഇരുവരും ചേര്‍ന്ന് രാജീവിനെ ഔറംഗാപൂര്‍ ദിഗ്ഗിയിലെത്തിച്ചത്. തുടര്‍ന്ന് ഇവര്‍ രാജീവിന് മദ്യം നല്‍കി. അമിതമായി മദ്യപിച്ച് ബോധരഹിതനായ രാജീവിനെ ഇരുവരും ചേര്‍ന്ന് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതകത്തിന് ശേഷം മൃതദേഹം മറവ് ചെയ്ത ശേഷം ഇരുവരും രക്ഷപ്പെട്ടു. അധികം ആഴത്തിലായിരുന്നില്ല മൃതദേഹം കുഴിച്ചിട്ടിരുന്നത് എന്നതിനാല്‍ ഇത് കര്‍ഷകരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം പുറത്തെടുക്കുകയായിരുന്നു. രാജീവിനെ കൊല്ലാന്‍ ഉപയോഗിച്ച കയറും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

shortlink

Post Your Comments


Back to top button