ചെന്നൈ : പരസ്പ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി കുറയ്ക്കുന്നതിനെക്കുറിച്ച് മദ്രാസ് ഹൈക്കോടതി നിലപാട് വ്യക്തമാക്കി. പ്രായം 16 വയസ്സാക്കുന്നത് പരിഗണിക്കണമെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. 16നും 18നും ഇടയിലുള്ളവര്‍ പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ പോക്സോ പരിധിയില്‍ ഉൾപ്പെടുത്തരുതെന്നായിരുന്നു ഹർജിയിൽ വ്യക്തമാക്കിയത്.
കുട്ടി (child) എന്ന നിര്‍വചനം 18ല്‍നിന്ന് 16 വയസ്സാക്കണമെന്നത് പരിഗണിക്കണമെന്നും കോടതി നിരീക്ഷിച്ചു. നാമക്കല്‍ മഹിളാ കോടതി പോക്സോ നിയമപ്രകാരം 10 വര്‍ഷം തടവിനും 3000 രൂപ പിഴയ്ക്കും ശിക്ഷിച്ച ഒരാളുടെ ഹരജി പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം. 16 വയസ്സ് പിന്നിട്ടവരുടെ പരസ്പര സമ്മതത്തോടെയുള്ള ശാരീരിക ബന്ധങ്ങള്‍ പോക്സോയില്‍നിന്ന് ഒഴിവാക്കി ലൈംഗികാതിക്രമവും കൗമാര ബന്ധങ്ങളും വെവ്വേറെ കാണണമെന്നും ജസ്റ്റിസ് വി. പാര്‍ത്ഥിപന്‍ നിരീക്ഷിച്ചു.
ശിക്ഷ വിധിച്ച കേസ് നടക്കുമ്പോൾ പെണ്‍കുട്ടിക്ക് 18 വയസ്സിന് താഴെയാണ് പ്രായം. മാനസികമായും ശാരീരികമായും പരസ്പര സമ്മതത്തോടെയായിരുന്നു ബന്ധം. പക്ഷേ പോക്സോ നിയമപ്രകാരം ഏഴ് മുതല്‍ 10 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. യഥാര്‍ത്ഥ സാമൂഹികാവസ്ഥ മനസ്സിലാക്കി ശൈശവം എന്ന നിര്‍വചനം മാറ്റേണ്ടത് ആലോചിക്കണം- കോടതി അഭിപ്രായപ്പെട്ടു.
Post Your Comments