പട്‌ന: ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ഥിയായ പ്രഗ്യ സിങ് ഠാക്കൂറിന് അര്‍ബുദം പിടിപെട്ടത് ജയിലിലെ പീഡനം മൂലമാണെന്ന് ബാബ രാംദേവ്. മാലേഗാവ് കേസില്‍ പ്രഗ്യയെ തീവ്രവാദിയെന്നതുപോലെയാണ് കൈകാര്യംചെയ്തതെന്നും രാംദേവ് ആരോപിച്ചു.
പ്രഗ്യ ഠാക്കൂറിനെ മാലേഗാവ് കേസില്‍ വെറും സംശയത്തിന്റെ പേരില്‍ പിടികൂടി ജയിലില്‍ അയയ്ക്കുകയും പീഡിപ്പിക്കുകയും ചെയ്തെന്നും ഒരാളെ സംശയത്തിന്റെ പേരില്‍ പിടികൂടി ഒമ്പത് വര്‍ഷത്തോളം ശാരീരകമായും മാനസികമായും ഉപദ്രവിക്കുകയും ചെയ്യുന്നത് കടുത്ത ക്രൂരതയാണെന്നും രാംദേവ് പറഞ്ഞു.
തന്റെ സ്തനാര്‍ബുദം ഭേദമായതെന്ന് ഗോമൂത്രം ഉപയോഗിച്ച് ചികിത്സ നടത്തിയതോടെയാണ് നേരത്തെ പ്രജ്ഞാ സിങ് ഠാക്കൂര്‍ പറഞ്ഞിരുന്നു.
Post Your Comments