NewsIndia

കോണ്‍ഗ്രസ് എം.എല്‍.എ ബി.ജെ.പി റാലിയില്‍; പാര്‍ട്ടി വിടാന്‍ തയ്യാര്‍

മുംബൈ•എന്‍.ഡി.എയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് മഹാരാഷ്ട്ര കോണ്‍ഗ്രസ് എം.എല്‍.എ കാളിദാസ് കൊലംബ്ദ്കര്‍. താന്‍ പാര്‍ട്ടി വിടാന്‍ തയ്യാറാണെന്നും പ്രവര്‍ത്തിക്കുന്നവരെ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘എന്റെ മണ്ഡലത്തില്‍ യാതൊരു പ്രവര്‍ത്തനവും നടക്കാത്തതിനാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയോട് ഞാന്‍ അങ്ങേയറ്റം നീരസത്തിലാണ്. ഞാന്‍ കോണ്‍ഗ്രസ് വിടുകയും പ്രവര്‍ത്തിക്കുന്നവരെ പിന്തുണയ്ക്കുകയും ചെയ്യും. ഞാന്‍ അവരുടെ പ്രസംഗം കേള്‍ക്കാനാണ്‌ വന്നത്. അടല്‍ ബിഹാരി വാജ്പേയിയുടെ പ്രസംഗങ്ങളും ഞാന്‍ സ്ഥിരമായി കേള്‍ക്കാറുണ്ടായിരുന്നു’- കാളിദാസ് ഒരു വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോഡി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ശിവസേന മേധാവി ഉദ്ധവ് താക്കറെ തുടങ്ങിയവര്‍ പങ്കെടുത്ത എന്‍.ഡി.എ റാലിയിലാണ് കോണ്‍ഗ്രസ് നേതാവ് എത്തിയത്.

ഏഴ് തവണ മഹാരാഷ്ട്ര നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള കൊലംബ്ദ്കര്‍ മുംബൈയിലെ വടാല നിയമസഭാ മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നത്.

മഹാരാഷ്ട്രയിലെ 17 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രില്‍ 29 ന് നടക്കും. മേയ് 23 നാണ് വോട്ടെണ്ണല്‍.

shortlink

Post Your Comments


Back to top button