റാഞ്ചി: ബിജെപി അധികാരത്തിലെത്തിയാല്‍ കശ്മീരിന് പ്രത്യേക പദവി അനുവദിക്കുന്ന ആര്‍ട്ടിക്കിള്‍ 370 പിന്‍വലിക്കുമെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തിയാല്‍ ആര്‍ട്ടിക്കിള്‍ 370 പിന്‍വലിക്കും. യുപിഎ ഭരണകാലത്ത് പാക്കിസ്ഥാനില്‍ നിന്നുള്ള ഭീകര സംഘടനകള്‍ നിരന്തരമായി ഇന്ത്യയെ ആക്രമിച്ചിരുന്നു. രാജ്യസുരക്ഷയില്‍ ഞങ്ങള്‍ വിട്ടു വീഴ്ചയ്ക്ക് തയാറല്ല.
കശ്മീരിനെ ഇന്ത്യയില്‍ നിന്ന് അടര്‍ത്തിയെടുക്കുകയാണ് പാക്കിസ്ഥാന്റെ ലക്ഷ്യം. അത് ഞങ്ങള്‍ അനുവദിക്കില്ല. അവിടെ നിന്ന് ഒരു ബുള്ളറ്റ് ഇവിടെ വന്നാല്‍ അവിടെ പതിക്കുന്നത് ഷെല്ലായിരിക്കും, അമിത് ഷാ പറഞ്ഞു. ഝാര്‍ഖണ്ഡിലെ പലാമൗ ജില്ലയില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കശ്മീരിന് പ്രത്യേകമായി പ്രധാനമന്ത്രി വേണമെന്ന നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ളയുടെ വാദത്തിന് ഇന്ത്യയുടെ അടര്‍ത്തി മാറ്റാന്‍ പറ്റാത്ത ഭാഗമാണ്
കശ്മീരെന്ന് അമിത് ഷാ മറുപടി നല്‍കി. ഒരു രാജ്യത്തിന് രണ്ട് പ്രധാനമന്ത്രിമാരുടെ ആവശ്യം ഉണ്ടോ? ഷാ ചോദിച്ചു.ഫെബ്രുവരി 26ലെ ബലാക്കോട്ട് വ്യോമാക്രമണത്തില്‍ ഇന്ത്യന്‍ ജനത ആഹ്ലാദിച്ചപ്പോള്‍ പാക്കിസ്ഥാനും കോണ്‍ഗ്രസ് നേതാക്കളും ദുഃഖത്തിലാണ്ടെന്നും അമിത് ഷാ പറഞ്ഞു.
Post Your Comments