Latest NewsKerala

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പദവി രമ്യാ ഹരിദാസ് രാജിവെച്ചേക്കും; നിര്‍ണായക നീക്കവുമായി കോണ്‍ഗ്രസ്

ആലത്തൂര്‍: ലോക്‌സഭ തെരഞ്ഞെടുപ്പിന് പിന്നാലെ നിര്‍ണായക നീക്കവുമായി കോണ്‍ഗ്രസ്.ആലത്തൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പദവി രാജിവെച്ചേക്കും. ബ്ലോക്ക് പഞ്ചായത്ത് ഭരണം നിലനിര്‍ത്താനാണ് ഇത്തരത്തിലുള്ള നീക്കത്തിലൂടെ കോണ്‍ഗ്രസ് ശ്രമിക്കുന്നത്.

നിലവില്‍ . ബ്ലോക്ക് പഞ്ചായത്തിന്റെ ഭരണസമിതിയില്‍ 19 അംഗങ്ങളാനുള്ളത്. ഇതില്‍ പത്തു പേര്‍ യുഡിഎഫിന്റെയും ഒമ്പത് പേര്‍ എല്‍ഡിഎഫിന്റെയും അംഗങ്ങളാണ്.ആലത്തൂരില്‍ നിന്നും രമ്യാ ഹരിദാസ് ജയിച്ചാല്‍ ബ്ലോക്ക് പ്രസിഡന്റ് പദവിയും ബ്ലോക്ക് പഞ്ചായത്ത് അംഗത്വവും ഒഴിയണമെന്നുള്ളത് അനിവാര്യതയായി മാറും. ഇതോടെ എല്‍ഡിഎഫ്, യുഡിഎഫ് കക്ഷിനില തുല്യമായി മാറും.

ആയതിനാല്‍ വരുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഒമ്പതു സീറ്റു വീതം ഇരുകൂട്ടര്‍ക്കും കിട്ടാനാണ് സാധ്യത. പിന്നീട് നറുക്കെടുപ്പിന്റെ അടിസ്ഥാനത്തിലായിരിക്കും ബ്ലോക്ക് പ്രസിഡന്റിനെ തിരഞ്ഞെടുക്കുക. ഇത് ഒഴിവാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.

രമ്യ ഹരിദാസ് ബ്ലോക്ക് പ്രസിഡന്റ് പദം ഇപ്പോള്‍ രാജിവെച്ചാല്‍ ആലത്തൂരിലെ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു മുമ്പേ ബ്ലോക്ക് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കും. രമ്യയക്ക് അംഗമായി തുടരാമെന്നതിനാല്‍ വോട്ട് ചെയ്യാം. ഇതോടെ യുഡിഎഫ്. സ്ഥാനാര്‍ത്ഥി ജയിക്കുമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. അനില്‍ അക്കര എം.എല്‍.എ ഇത്തരം നീക്കമുള്ള കാര്യം വ്യക്തമാക്കിയിട്ടുണ്ട്.വിഷയത്തില്‍ അന്തിമ തീരുമാനം എടുത്തില്ലെന്ന് രമ്യാ ഹരിദാസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button