പശ്ചിമബംഗാളില്‍ നിന്ന് കാണാതായ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ ഒെരാഴ്ച്ചക്ക് ശേഷം സിഐഡി കണ്ടെത്തി.വ്യാഴാഴ്ച്ച രാവിലെ ഇയാളെ ഹൗറ സ്റ്റേഷനില്‍ നിന്നാണ് കണ്ടെത്തിയതെന്ന് സിഐഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബംഗാളില്‍ പരക്കെ നടന്ന അക്രമങ്ങള്‍ക്കിടെയായിരുന്നു അര്‍ണാബ് റോയ് എന്ന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ കാണാനില്ലെന്ന വാര്‍ത്ത പരന്നത്. ഇക്കാര്യത്തില്‍ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥര്‍ അര്‍ണാബിന്റെ ടെലിഫോണ്‍ ടവറിന്റെ സഹായത്തോടെ ലൊക്കേഷന്‍ മനസിലാക്കുകയായിരുന്നു. അര്‍ണാബിന്റെ മാനസികാവസ്ഥ ശരിയല്ലാത്തതിനാല്‍ കൂടുതല്‍ ചോദ്യം ചെയ്തിട്ടില്ലെന്നും ഹൗറയിലെ ബന്ധുവീട്ടില്‍ വിശ്രമിക്കാന്‍ അനുവദിച്ചിരിക്കുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഏപ്രില്‍ 18 നാണ് അര്‍ണാബിനെ കാണാതായത്. ഇതിന് ശേഷം ഇദ്ദേഹത്തിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു.നാദിയ ജില്ലയിലെ ശാന്തിപുരിലായിരുന്നു അവസാന ടവര്‍ ലൊക്കേഷന്‍. പിന്നീട് വ്യാഴാഴ്ച്ച രാവിലെ ഫോണ്‍ ഓണായപ്പോള്‍ ഇയാള്‍ ഉള്ള സ്ഥലം മനസിലാക്കി സിഐഡി സംഘം അവിടെയെത്തി കസ്്റഡിയിലെടുക്കുകയായിരുന്നു.
നാദിയ ജില്ലയിലെ രനാഘട്ട് ലോക്സഭാ മണ്ഡലത്തിലെ ഇവിഎം-വിവിപിറ്റ് ചുമതലയുള്ള ഉദ്യോഗസ്ഥനായിരുന്നു മുപ്പത് കാരനായ അര്‍ണാബ് റോയ്. അദ്ദേഹത്തിന്റെ ഭാര്യ അനിത ജാഷ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് ഉദ്യോഗസ്ഥയാണ്.
Post Your Comments