സ്വകാര്യ ആഡംബര ബസുകളില്‍ യാത്രക്കാരെ വലയ്ക്കുന്ന വിവരം പുറത്തുവന്നതിനുപിന്നാലെ തൃശൂര്‍, പാലക്കാട് ജില്ലകളില്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് എന്‍ഫോഴ്‌സ്മെന്റ് വിഭാഗത്തിന്റെ ശക്തമായ റെയ്ഡ്. ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സിന്റെ ഭാഗമായുള്ള പരിശോധന സംസ്ഥാനത്ത് തുടരുന്നു. കൊച്ചിയില്‍ ഇന്ന് 50 ബസുകള്‍ മോട്ടോര്‍ വാഹന വകുപ്പ് പരിശോധിച്ചു.15 ബസുകള്‍ക്ക് പിഴ ചുമത്തുകയും ചെയ്തു.
തൃശൂര്‍-പാലക്കാട് ദേശീയപാതയില്‍ പാലിയേക്കര ടോള്‍മുതല്‍ വാളയാര്‍ ചെക്‌പോസ്റ്റ് വരെയുള്ള ഇടങ്ങളിലാണ് ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച പകലുമായി ആഡംബര ബസുകളില്‍ മിന്നല്‍ പരിശോധന നടത്തിയത്. പരിശോധന നടത്തിയ നിരവധി സ്വകാര്യ അന്തര്‍സംസ്ഥാന ആഡംബര ബസുകളില്‍ 200 എണ്ണത്തിനെതിരെ നടപടി സ്വീകരിച്ചു. ഇന്നലെ 3.50 ലക്ഷം രൂപ പിഴ ഈടാക്കിയതായും ട്രാന്‍സ്‌പോര്‍ട്ട് ഡെപ്യൂട്ടി കമീഷണര്‍ എം പി അജിത്ത്കുമാര്‍ പറഞ്ഞു.
Post Your Comments