ലക്‌നൗ: തന്റെ ലോക്‌സഭാ മണ്ഡലമായ വരാണസിയെ ഇളക്കിമറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മെഗാ റോഡ് ഷോയോടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗിക തുടക്കം. കേന്ദ്രമന്ത്രിമാരും, സംസ്ഥാന മുഖ്യമന്ത്രിമാരും, മുതിര്‍ന്ന നേതാക്കളും, താര പ്രതിനിധികളുമടങ്ങുന്ന നീണ്ട നിര റോഡ് ഷോയില്‍ അണിനിരക്കും.. ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് ആരംഭിക്കുന്നതെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും ഒരു മണിയോടെ തന്നെ പ്രവർത്തകർ എത്തിയിരുന്നു .ജയ് മോദി വിളികൾ അലയൊലി തീർത്ത സായാഹ്നം വീണ്ടും വരുന്ന വൻ വിജയത്തിന്റെ തെളിവാകുകയാണ് .
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ളവർ റോഡ് ഷോയിൽ പങ്കെടുത്തു .നാമനിര്‍ദ്ദേശ സമര്‍പ്പണത്തിന് മുന്നോടിയായിട്ടാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ വാരാണസിയിൽ റോഡ് ഷോ നടത്തിയത് . ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി സ്ഥാപകന്‍ മദന്‍ മോഹന്‍ മാളവ്യയുടെ സ്മാരകത്തിന് മുന്നില്‍ നിന്നാണ് റോഡ് ഷോ ആരംഭിച്ചത് .മാളവ്യയുടെ ശിൽപ്പത്തിൽ ഹാരാർപ്പണം നടത്തിയാണ് മോദി റോഡ് ഷോയ്ക്ക് തുടക്കമിട്ടത്.
ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി സ്ഥാപകന്‍ പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യയുടെ പ്രതിമയില്‍ മോഡി പുഷ്പാര്‍ച്ചന നടത്തിയാണ് റോഡ് ഷോയ്ക്ക് തുടക്കമായത്. റോഡ് ഷോ ആറു കിലോമീറ്റര്‍ നീളുമെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ നല്‍കുന്ന വിവരം. വൈകിട്ട് ഏഴ് മണിയോടെ ദശാശ്വമേഥ് ഘട്ടില്‍ റോഡ് ഷോ സമാപിക്കും. ഇതിന് ശേഷം നടക്കുന്ന ഇവിടെ നടക്കുന്ന ഗംഗാ ആരതിയിലും സായാഹ്ന പ്രാര്‍ത്ഥനകളിലും പ്രധാനമന്ത്രി പങ്കെടുക്കും.
ഗംഗാ ആരതിക്ക് ശേഷം രാത്രി ഒന്‍പത് മണിയോടെ ബിജെപിയിലെ പ്രമുഖ നേതാക്കള്‍ പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ യോഗം ചേരുന്നുണ്ട്. 9.30ഓടെ ബൂത്ത് നേതാക്കളെയും പാര്‍ട്ടി പ്രവര്‍ത്തകരെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.വെള്ളിയാഴ്ചയാണ് മോഡി വരാണസിയില്‍ പത്രിക സമര്‍പ്പിക്കുന്നത്. 2014 ലെ തിരഞ്ഞെടുപ്പില്‍ 3.37 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് മോഡി ജയിച്ചുകയറിയത്.
Post Your Comments