കൊളംബോ: ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ ഐഎസ് പോലുള്ള വിദേശ കരങ്ങളെന്ന് യുഎസ് അംബാസഡര്‍ അലൈന ടെപ്ലിസ്. ആക്രമണങ്ങളുടെ സ്വഭാവവും തീവ്രതയും ആസൂത്രണവുമെല്ലാം പരിശോധിക്കുമ്പോള്‍ പിന്നില്‍ വിദേശ ശക്തികളുണ്ടെന്ന് സംശയിക്കുന്നതായി അവർ വ്യക്തമാക്കി. അന്വേഷണത്തില്‍ യുഎസ് ഏജന്‍സിയായ എഫ്ബിഐയും സഹകരിക്കുമെന്നും ഭീകരാക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്തേണ്ടത് ലോകത്തിന്‍റെ ആവശ്യമാണെന്നും അവര്‍ പറയുകയുണ്ടായി. ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിരുന്നെങ്കിലും വിശ്വസനീയമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല.
Post Your Comments