Latest NewsInternational

ലങ്കയില്‍ ആക്രമണം നടത്തിയ ചാവേറുകളില്‍ പ്രമുഖ ബിസിനസുകാരന്റെ മക്കളും

കൊളംബോ: ശ്രീലങ്കയില്‍ ഈസ്റ്റര്‍ ഞായറാഴ്ച നടന്ന ആക്രമണങ്ങളില്‍ ഉള്‍പ്പെട്ട ഒന്‍പത് ചാവേര്‍ ബോംബര്‍മാരില്‍ രണ്ടുപേര്‍ കൊളംബോയിലെ പ്രമുഖ കുടുംബത്തിലെ അംഗങ്ങള്‍.

ഇമ്മാസത്ത് അഹമ്മദ് ഇബ്രാഹിം, ഇല്‍ഹാം അഹമ്മദ് ഇബ്രാഹിം എന്നീ സഹോദരന്മാര്‍ രാജ്യത്തെ പ്രമുഖ സുഗന്ധവ്യാപാരിയായ മുഹമ്മദ് ഇബ്രാഹിമിന്റെ മക്കളാണെന്നാണ് റിപ്പോര്‍ട്ട്. കൊളമ്പോ ആസ്ഥാമാക്കിയുള്ള ഇഷാന എക്‌സ്‌പോര്‍ട്ടിന്റെ സ്ഥാപകനാണ് ഇബ്രാഹിം.

ഞായറാഴ്ച്ച കൊളമ്പോ നഗരത്തിന്റെ വിവിധ ഭാഗങ്ങൡ നടന്ന ചാവേര്‍ ആക്രമണങ്ങളില്‍ 350 ലേറെപ്പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും 560 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മരിച്ചവരില്‍ 39 പേര്‍ വിദേശികളാണൈന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് സുരക്ഷ കര്‍ശനമാക്കിയിരിക്കുകയാണ്. അതേസമയം കൊളമ്പോയില്‍ നിന്ന് 40 കിലോമീറ്റര്‍ കിഴക്കുള്ള പുഗോഡ നഗരത്തില്‍ സ്‌ഫോടനം നടന്നു. ആര്‍ക്കും അപകടം സംഭവിച്ചിട്ടില്ല. പുഗോഡയിലെ മജിസ്‌ട്രേറ്റ് കോടതിയുടെ സമീപത്തുള്ള ആളൊഴിഞ്ഞ സ്ഥലത്തായിരുന്നു സ്‌ഫോടനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button