ഒഞ്ചിയം: ഒഞ്ചിയത്ത് ആര്‍എംപി പ്രവര്‍ത്തകന്റെ വീടിനു നേരെ ആക്രമണം. ഒഞ്ചിയം സമര സമിതി നേതാവ് മനയ്ക്കല്‍ താഴെ ഗോവിന്ദന്റെ മകന്‍ സുനിലിന്റെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്. പുലര്‍ച്ചെ അജ്ഞാതര്‍ വീടിനു നേരെ കല്ലെറിയുകയായിരുന്നു. ആക്രമണത്തില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. അതേസമയം ആക്രമണത്തിനു പിന്നില്‍ സിപിഎം ആണെന്ന് ആര്‍എംപി ആരോപിച്ചു.
Post Your Comments