Latest NewsInternational

ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചാവേറുകളെ നിരീക്ഷിച്ചിരുന്നു .. പക്ഷേ.. ശ്രീലങ്കന്‍ പ്രധാനമന്ത്രിയുടെ വാക്കുകള്‍

കൊളംബോ : ചാവേര്‍ ആക്രമണങ്ങള്‍ക്കു മുമ്പ് തന്നെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചാവേറുകളെ നിരീക്ഷിച്ചിരുന്നു .. പക്ഷേ.. മതിയായ തെളിവുകള്‍ ലഭിച്ചിരുന്നില്ലെന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ. ചാവേറുകളായവരില്‍ ഭൂരിഭാഗവും സമ്പന്ന കുടുംബങ്ങളില്‍ നിന്നുള്ളവരും ഉന്നത വിദ്യാഭ്യാസം നേടിയവരുമാണെന്നത് അതിശയിപ്പിക്കുന്നതാണെന്നും വിക്രമസിംഗെ പറഞ്ഞു.

359-ല്‍ ഏറെ പേരുടെ മരണത്തിനിടയാക്കിയ ചാവേര്‍ സ്‌ഫോടനപരമ്പര സംബന്ധിച്ച അന്വേഷണത്തില്‍ ലോകത്തെ ആറു രാജ്യങ്ങളിലെ അന്വേഷണ ഏജന്‍സികളുടെ സഹായമുണ്ടാകുമെന്നു ശ്രീലങ്കന്‍ പൊലീസ് വക്താവ് റുവാന്‍ ഗുണശേഖര പറഞ്ഞു. യുകെയിലെ സ്‌കോട്ലന്‍ഡ് യാര്‍ഡ്, യുഎസിലെ എഫ്ബിഐ, ന്യൂസീലന്‍ഡ് പൊലീസ്, ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പൊലീസ്, ഡാനിഷ് പൊലീസ്, ഡച്ച് പൊലീസ് എന്നിവരാണ് അന്വേഷണത്തില്‍ ശ്രീലങ്കയെ സഹായിക്കുക. ഇന്റര്‍പോളിന്റെ സഹായവും ഉണ്ടായിരിക്കും.

സംഭവത്തില്‍ ഇതുവരെ നാലു സ്ത്രീകള്‍ ഉള്‍പ്പെടെ 70 പേരെ അറസ്റ്റ് ചെയ്തതായി റുവാന്‍ ഗുണശേഖര പറഞ്ഞു. ഭീകരവാദം, ഗൂഢാലോചന എന്നീ സംശയങ്ങളുടെ പേരിലാണ് അറസ്റ്റ്. അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഭൂരിഭാഗവും ചാവേറായവരുടെ ബന്ധുക്കളും സുഹൃത്തുക്കളുമാണ്. കൊളംബോയില്‍നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള പുഗോഡയില്‍ വീണ്ടും സ്‌ഫോടനമുണ്ടായത് ആശങ്ക സൃഷ്ടിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button