തിരുവനന്തപുരം•യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം കൊച്ചുവേളിയില്‍ നിന്ന് ഗുവാഹത്തിയിലേക്ക് സുവിധ പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തും. 2019 ഏപ്രില്‍ 28, മേയ് 5, 12, 19, 26, ജൂണ്‍ 2 തീയതികളിലാണ് സര്‍വീസ്. ഉച്ചയ്ക്ക് 2 മണിക്ക് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ (നം. 82636) നാലാമത്തെ ദിവസം ഉച്ചയ്ക്ക് 2 മണിക്ക് ഗുവാഹത്തിയിലെത്തും.
കേരളത്തില്‍, കൊല്ലം, കായംകുളം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.
ഈ ട്രെയിനുകളിലേക്കുള്ള സീറ്റുകളുടെ ബുക്കിംഗ് ഏപ്രില്‍ 26 ാം തീയതി രാവിലെ 8 മണിമുതല്‍ ആരംഭിക്കും.
Post Your Comments