ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്‌ക്കെതിരെയുള്ള ലൈംഗികാരോപണത്തെ തുടര്‍ന്ന് രൂപീകരിച്ച ആഭ്യന്തര അന്വേഷണ സമിതിയില്‍ നിന്ന് ജസ്റ്റിസ് എന്‍.വി രമണ പിന്മാറി. പരാതിക്കാരി ജസ്റ്റിസ് രമണയ്‌ക്കെതിരേയും ആരോപണം ഉന്നയിച്ചിരുന്നതിനാലാണ് പിന്മാറ്റം. ജസ്റ്റിസ് രമണ ചീഫ് ജസ്റ്റിസിന്റെ സുഹൃത്തും അദ്ദേഹത്തിന്റെ വീട്ടിലെ നിത്യ സന്ദര്‍ശകനുമാണെന്നുമായിരുന്നു യുവതിയുടെ ആരോപണം. ജസ്റ്റിസ് രമണ സമിതിയില്‍ ഉള്‍പ്പെട്ടാല്‍ അത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നും യുവതി പറഞ്ഞിരുന്നു.
നാളെയാണ് പരാതിക്കാരിയായ യുവതി അന്വേഷണ സമിതിക്ക് മുമ്പാകെ ഹാജരാകേണ്ടത്.
അതേസമയം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് എതിരായ ഗൂഢാലോചനയില്‍ അന്വേഷണം വേണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.വിരമിച്ച ജസ്റ്റിസ് എ.കെ ചീഫ് ജസ്റ്റിസ് പട്നായിക്കിന്റെ നേതൃത്വത്തില്‍ അന്വേഷണം നടക്കും. സിബിഐ ,ഐബി , ഡല്‍ഹി പോലീസ് തുടങ്ങിവരുടെ സഹായം അന്വേഷണത്തില്‍ ഉണ്ടാവണം.അഭിഭാഷകന്‍ ഉത്സവ് ബെയിന്‍സ് ഉന്നയിച്ച ആരോപണങ്ങളിലാണ് അന്വേഷണം നടത്തുക.
അന്വേഷണ റിപ്പോര്‍ട്ട് സീല്‍വെച്ച കവറില്‍ സമര്‍പ്പിക്കണം .അതിന് ശേഷം കേസ് വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക ആരോപണക്കേസും ഗൂഢാലോചനക്കേസും രണ്ടായിത്തന്നെ പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.പരാതി നല്‍കിയ യുവതിയുടെ ഭാഗം നാളെ കോടതി കേള്‍ക്കും.. പരാതി നല്‍കിയ യുവതിയുടെ ഭാഗം നാളെ കോടതി കേള്‍ക്കും.
Post Your Comments