ബംഗളൂരു: കാഷ്ലെസ് ഇന്‍ഷ്വറന്‍സ് ചികിത്സ അവസാനിപ്പിക്കുന്നു. ബംഗളൂരു നഗരത്തിലെ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തുന്നവര്‍ക്കാണ് വന്‍ തിരിച്ചടി നേരിട്ടിരിക്കുന്നത്. നഗരത്തിലെ സ്വകാര്യ ആശുപത്രികളില്‍ ഇനി പൊതു മേഖല ഇന്‍ഷൂറന്‍സ് കമ്പനിയുടെ കാഷ് ലെസ് ഇന്‍ഷൂറന്‍സ് ചികിത്സ നല്‍കേണ്ട എന്ന് തീരുമാനം. സ്വകാര്യ ആശുപത്രികളുടെ സംഘടനയാണ് തീരുമാനം കൈകൊണ്ടത്.
പുതിയ തീരുമാനം ഈ വര്‍ഷം ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. 60% രോഗികളും വലിയ ആശുപത്രികള്‍ സന്ദര്‍ശിക്കുന്നത് കാഷ് ലെസ് ഇന്‍ഷൂറന്‍സ് തേടിയാണ്.
ചികിത്സയ്ക്ക് ശേഷം പണമടച്ച് ബില്ല് വാങ്ങി റീം ഇംബെഴ്സ് ചെയ്യുന്നതിന് തടസ്സം ഉണ്ടാകില്ല. ചികിത്സ ചെലവ് കൂട്ടാനുള്ള സ്വകാര്യ ആശുപത്രികളുടെ അപേക്ഷ പൊതുമേഖല ഇന്‍ഷൂറന്‍സ് കമ്പനികള്‍ നിരസിച്ചതാണ് ഇത്തരം തീരുമാനത്തിന് ഇടയാക്കിയതെന്നാണഅ സൂചന.
Post Your Comments