റിയാദ് : തീവ്രവാദക്കേസുകളില്‍പ്പെട്ട 37 പേരുടെ വധശിക്ഷ സൗദി അറേബ്യ നടപ്പാക്കി. മറ്റുള്ളവര്‍ക്ക് മുന്നറിയിപ്പു നൽകാൻ രണ്ട് പേരുടെ മൃതദേഹം പൊതുജനങ്ങളെ പ്രദര്‍ശിപ്പിച്ചു. സൗദിയിലെ ഔദ്യോഗിക വാര്‍ത്ത ചാനലായ അല്‍ എഖ്ബരിയയും ഇക്കാര്യം റിപ്പോർട്ട് ചെയ്തു. സുരക്ഷ സംവിധാനങ്ങള്‍ ബോംബിട്ട് തകര്‍ക്കുകയും നിരവധി സുരക്ഷ ജീവനക്കാരെ വധിക്കുകയും ചെയ്ത കേസിലാണ് ശിക്ഷ.
വധശിക്ഷക്ക് വിധേയരാക്കിയവരില്‍ അധികവും. റിയാദ്, മക്, മദീന, അസിര്‍ എന്നിവിടങ്ങളില്‍നിന്നുള്ള സൗദി പൗരന്മാരാണ്. തീവ്ര ആശയങ്ങള്‍ പ്രചരിപ്പിച്ച് രാജ്യത്തെ സമാധാനം തകര്‍ക്കാന്‍ ശ്രമിച്ചവരെയാണ് വധശിക്ഷക്ക് വിധേയമാക്കിയതെന്ന് പ്രസ്താവനയിലൂടെ ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
Post Your Comments