തൃശൂര്‍: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തില്‍ കേരളത്തിലെ 20 മണ്ഡലങ്ങള്‍ വിധിയെഴുതിയപ്പോള്‍ മികച്ച പോളിംഗ് ആണ് ത്രികോണപ്പോരാട്ടം കണ്ട തൃശൂര്‍ മണ്ഡലത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ വിധിയെഴുത്തിന് പിന്നാലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച നടന്‍ സുരേഷ് ഗോപിയ്ക്കെതിരെ ഒരു ലോബി തന്നെ മണ്ഡലത്തില്‍ പ്രവര്‍ത്തിച്ചെന്ന് മകന്‍ ഗോകുല്‍ സുരേഷ്.
ഗോകുല്‍ മനോരമ ന്യൂസിനു നല്‍കിയ അഭിമുഖത്തിലാണ് ആരോപണ ഉന്നയിച്ചിരിക്കുന്നത്. തൃശൂരില്‍ സുരേഷ് ഗോപി വന്നാല്‍ വര്‍ഗീയത മാത്രമാണ് ഉണ്ടാകുകയെന്ന രീതിയില്‍ ഇവര്‍ പ്രചരണം നടത്തിയെന്നാണ് ഗോകുലിന്റെ ആരോപണം.മറ്റു മതത്തിലുള്ളവര്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുമെന്നൊക്കെ പറഞ്ഞത് പരത്തി. അച്ഛനെ തോല്‍പ്പിക്കുന്നത് മക്കയില്‍ പോകുന്നത് പോലെയുള്ള പുണ്യ പ്രവൃത്തിയാണെന്ന് വരെ പറഞ്ഞവരുണ്ട്. ‘ എന്നാണ് ഗോകുല്‍ പറയുന്നത്.
ഞാനും അമ്മയും കൂടി ‘അച്ഛന് പോകാന്‍ സാധിക്കാത്ത ഇടത്ത് പോയിരുന്നു. അതില്‍ നിന്നൊക്കെ ഏറെ വേദിപ്പിക്കുന്ന കാര്യങ്ങളാണ് ഉണ്ടായിട്ടുള്ളത്. അച്ഛന്‍ ചെയ്യുന്ന നന്മകളെ ബോധപൂര്‍വ്വം മറച്ച് മറ്റു കാര്യങ്ങള്‍ ഉയര്‍ത്തിക്കാന്‍ ശ്രമിക്കുന്ന ഒരു ലോബി തന്നെയുണ്ടായിരുന്നിവെന്നും ഗാകുല്‍ പറഞ്ഞു.
സുരേഷ് ഗോപിയ്ക്കുവേണ്ടി തെരഞ്ഞെടുപ്പ് പ്രചരണത്തിനു പോയപ്പോഴുള്ള അനുഭവങ്ങള്‍ വിശദീകരിക്കവേയാണ് ഗോകുല്‍ ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.തൃശുരില്‍ ഇത്തവണ പോളിംഗ് ശതമാനം 77.49 ആയി ഉയര്‍ന്നിരുന്നു.എന്‍ഡിഎ ഏറെ പ്രതീക്ഷയോടെ കാണുന്ന മണ്ഡലമാണ് തൃശൂര്‍.
Post Your Comments