ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമേദിയുമായി ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍ നടത്തിയ അഭിമുഖം ശ്രദ്ധേയമാകുന്നു. തന്റെ ആഗ്രഹങ്ങളും ജീവിതവും തുറന്നു പറയുന്ന അഭിമുഖത്തിന്റെ ചെറിയ ഭാഗമാണ് പ്രചരിക്കുന്നത്. ഇതിനോടകം തന്നെ വലിയ സ്വീകാര്യതയാണ് ഇതിന് ലഭിച്ചത്.
സൈന്യത്തില്‍ ചേരണമെന്നായിരുന്നു തന്റെ ആഗ്രഹമെന്നും പ്രധാനമന്ത്രി ആകുമെന്ന് ഒരിക്കലും കരുതിയതല്ലെന്നും മോദി പറഞ്ഞു.രാമകൃഷ്ണ മിഷന്‍ സ്വാധീനിച്ചെന്നും മോദി നടന്‍ അക്ഷയ് കുമാറുമായുള്ള അഭിമുഖത്തില്‍ മോദി പറഞ്ഞു.
രാഷ്ട്രീയത്തിന് അപ്പുറത്ത് ഇത്തരം കാര്യങ്ങള്‍ സംസാരിക്കുന്നതില്‍ സന്തോഷമുണ്ട്. ചെറുപ്രായത്തില്‍ തന്നെ കുടുംബം വിട്ടു പോകേണ്ടി വന്നു. ക്രിയാത്മകമായ വിമര്‍ശനം സ്വീകരിക്കുന്നുവെന്നും നരേന്ദ്രമോദി പറഞ്ഞു.
പ്രധാനമന്ത്രി ഒരു സാധാരണ മനുഷ്യനായിരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. താന്‍ ദേഷ്യപ്പെടാത്തത് പലരെയും അത്ഭുതപ്പെടുത്താറുണ്ട്. എന്നാല്‍ താന്‍ ഭയങ്കര കര്‍ക്കശ്ശക്കാരനെന്നത് ശരിയല്ല എന്നാല്‍ ജോലി ചെയ്യുമ്പോള്‍ സമയം പാഴാക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.
#WATCH: PM Narendra Modi and Akshay Kumar’s interaction at 7 Lok Kalyan Marg (LKM) in Delhi. https://t.co/5FodYsR4ZN
— ANI (@ANI) April 24, 2019
സന്യാസിയാകണമെന്നും ആഗ്രഹിച്ചു. മമത ബാനര്‍ജി ഇപ്പോഴും കുര്‍ത്തയും മധുരവുമൊക്കെ അയക്കാറുണ്ട്. ആദ്യമായി എ എല്‍ എ ആകുന്ന സമയത്ത് സ്വന്തമായി ബാങ്ക് അക്കൗണ്ടുപോലും ഇല്ലായിരുന്നുവെന്നും സ്വന്തം അക്കൗണ്ടില്‍ നിന്ന് ജീവനക്കാര്‍ക്കൊക്കെ പണം നല്‍കാറുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
Post Your Comments