ഇന്ത്യന്‍ ദേശീയ വര്‍ഷമായ ശകവര്‍ഷത്തിലെ വൈശാഖമാസം ഏപ്രില്‍ 21ന് ആരംഭിക്കുമെങ്കിലും ആചാരപരമായ കാര്യങ്ങളില്‍ ഇക്കൊല്ലത്തെ വൈശാഖമാസം ആരംഭിക്കുന്നത് 2019 മേയ് 5ന്.
സൗരപക്ഷരീതിയിലുള്ള വൈശാഖമാസമാണു ശകവര്ഷകാലഗണനയില് സ്വീകരിച്ചിരിക്കുന്നത്. അതനുസരിച്ച് 2019 ഏപ്രില്‍ 21നാണ് വൈശാഖമാസം ആരംഭിച്ചിരിക്കുന്നത്. കലണ്ടറുകളില്‍ വൈശാഖമാസം ഒന്നാംതീയതിയായി രേഖപ്പെടുത്തുന്നതും ഈ ദിവസം തന്നെ.
എന്നാല്‍ ചാന്ദ്രപക്ഷ രീതിയിലുള്ള മാസകാലഗണനയാണ് ആചാരപരമായ കാര്യങ്ങളില്‍ സ്വീകരിക്കുന്നത്. അതനുസരിച്ച് മേടമാസത്തിലെ കറുത്ത വാവു കഴിഞ്ഞു വരുന്ന വെളുത്ത പക്ഷ പ്രഥമദിവസമാണ് ചാന്ദ്രപക്ഷ വൈശാഖമാസം ആരംഭിക്കുക.
ഇക്കൊല്ലം (2019) മേയ് 4നാണ് മേടമാസത്തിലെ കറുത്ത വാവ് വരുന്നത്. അതിന്റെ പിറ്റേന്ന്, അതായത് മേയ് 5ന് ആണ് വെളുത്ത പക്ഷ പ്രഥമ. അതുകൊണ്ട് അന്നാണ് ചാന്ദ്രപക്ഷ വൈശാഖമാസം ആരംഭിക്കുന്നത്. ജൂണ്‍ 3ന് ഇടവമാസത്തിലെ അമാവാസി ദിവസമാണു ചാന്ദ്രപക്ഷ വൈശാഖമാസം അവസാനിക്കുക.
വൈശാഖമാസം മഹാവിഷ്ണുവിനെ സംബന്ധിച്ചിടത്തോളം പുണ്യമാസമായിട്ടാണ് ആചരിക്കുന്നത്. ഗുരുവായൂര്‍ ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളില്‍ വൈശാഖമാസാചരണം ആരംഭിക്കുന്നതും മേയ് 5-നു തന്നെ.
Post Your Comments