International

യുക്രൈൻ പ്രസിഡന്റായി വ്ളോഡിമിര്‍ സെലെന്‍സ്‌കി; തിരഞ്ഞെടുക്കപ്പെട്ടത് യുക്രൈനിലെ പ്രശസ്ത കോമഡി താരം

കീവ്: യുക്രൈൻ പ്രസിഡന്റായി വ്ളോഡിമിര്‍, യുക്രൈന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പ്രശസ്ത കോമഡി താരത്തിന് വമ്പന്‍ വിജയം. വ്ളോഡിമിര്‍ സെലെന്‍സ്‌കിയാണ് 73 ശതമാനം വോട്ട് നേടി യുക്രൈന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. പ്രശസ്ത ഹാസ്യതാരംകൂടിയാണ് വ്ളോഡിമിര്‍.

കൂടാതെ 42 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ എതിര്‍ സ്ഥാനാര്‍ഥിയായ പെട്രോ പൊറോഷെങ്കോയ്ക്ക് 24 ശതമാനം വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. രാഷ്ട്രീയ രംഗത്ത് യാതൊരു മുന്‍പരിചയവുമില്ലാത്തയാളാണ് 41കാരനായ വൊളോഡിമിര്‍ സെലെന്‍സ്‌കി.

കൂടാതെ വ്ളാദിമിർ ‘സെര്‍വന്റ് ഓഫ് ദ പീപ്പിള്‍’ എന്ന ടെലിവിഷന്‍ പരിപാടിയില്‍ പ്രസിഡന്റായി അഭിനയിച്ചിട്ടുണ്ട്, അദ്ദേഹം. നടന്‍, ഹാസ്യതാരം എന്നീ നിലകളില്‍ രാജ്യത്ത് ഏറെ പ്രശസ്തനാണ് സെലെന്‍സ്‌കി. ഫലം വ്യക്തമായിക്കഴിഞ്ഞെന്നും ഓഫീസ് ഒഴിയുകയാണെന്നും നിലവിലെ പ്രസിഡന്റ് പൊറോഷെങ്കോ അതിനിടെ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button