കൊച്ചി: അഡ്ജസ്റ്റ്മെന്റുകള്‍ക്കും കോംപ്രമൈസിനും തയ്യാറാകണം. സിനിമാ രംഗത്തെ ദുരനുഭവം വെളിപ്പെടുത്തി നടി സജിത മഠത്തില്‍. തമിഴ്നാട്ടില്‍ നിന്നും വന്ന സിനിമ ഓഫറും ഇതുമായി ബന്ധപ്പെട്ട് സംഭവിച്ച മോശം അനുഭവവുമാണ് സജിത മഠത്തില്‍ ഫേസ്ബുക്കില്‍ പങ്കുവച്ചത്.
സജിത പറയുന്നതിങ്ങനെ:
‘തമിഴ്നാട്ടില്‍ നിന്ന് ഒരു തമിഴ് സിനിമയുടെ സഹസംവിധായകന് കാര്‍ത്തിക് വിളിക്കുന്നു. ഒരു തമിഴ് പ്രോജക്ടില്‍ അഭിനയിക്കാന്‍ ഉള്ള താല്പര്യം അന്വേഷിക്കുന്നു. ഞാന്‍ പ്രോജക്ട് വിവരങ്ങള്‍ ഇ മെയില്‍ ചെയ്യാന്‍ ആവശ്യപ്പെടുന്നു.
ഫോണ്‍ വെക്കുന്നതിനു മുമ്പ് ഒരു കിടു ചോദ്യം.
അഡ്ജസ്റ്റ്മന്റുകള്‍ക്കും കോബ്രമൈസിനും തയ്യാറല്ലെ?
ചേട്ടന്റെ നമ്പര്‍ താഴെ കൊടുക്കുന്നു. +91 97914 33384
തയ്യാറുള്ള എല്ലാവരും ചേട്ടനെ വിളിക്കുക.
പിന്നല്ല !’
Post Your Comments