പെണ്‍ഭ്രൂണഹത്യ മൂലം ചൈനയില്‍ പുരുഷന്മാരുടെ എണ്ണത്തേക്കാള്‍ വളരെ കുറവാണ് സ്ത്രീകളുടെ എണ്ണം. അതുകൊണ്ടുതന്നെ പുരുഷന്മാർക്ക് വധുക്കളെ കിട്ടാറില്ല. സ്വന്തം മകന് വധുവിനെ കണ്ടെത്താനാകാതെ വരുന്ന ചൈനീസ് മാതാപിതാക്കള്‍ ഏജന്റുമാര്‍ വഴി മ്യാന്മറിൽ നിന്നാണ് വധുക്കളെ വാങ്ങുന്നത്. ഇങ്ങനെ വാങ്ങിക്കുന്ന വധുക്കളെ മകന്റെ ലൈംഗിക ആവശ്യങ്ങള്‍ക്കായി കുഞ്ഞ് ഉണ്ടാകുന്നത് വരെ ഒരു മുറിയില്‍ പൂട്ടിയിടും. കുഞ്ഞ് ജനിച്ചാൽ ഇവരെ പുറത്താക്കുകയോ അല്ലെങ്കിൽ ദുരിതം സഹിക്കാനാകാതെ ഇവർ ഇറങ്ങിപ്പോകുകയോ ചെയ്യും.പക്ഷേ പിന്നീടൊരിക്കലും സ്വന്തം രക്തത്തില്‍ പിറന്ന കുഞ്ഞിനെ കാണാന്‍ അമ്മയ്ക്ക് സാധിക്കില്ല.
3000-13000 ഡോളറിനിടയിലാണ് ഒരു മ്യാന്‍മര്‍ വധുവിന്റെ വില. അതിനാല്‍ തന്നെ സ്വന്തം കുഞ്ഞിനെ കാണാനാകാത്തതിന്റെ മാനസിക വ്യഥയും ഇവരെ വല്ലാതെ അലട്ടും. വീട്ടു തടങ്കലില്‍ നിന്ന് രക്ഷപ്പെട്ട് പോലീസില്‍ അഭയം തേടുന്നവരെ ഒന്നുകില്‍ പഴയ തടങ്കലിലേക്ക് മടക്കി അയയ്ക്കും. 2017-ല്‍ മാത്രമായി 226 സ്ത്രീകള്‍ മനുഷ്യക്കടത്തിന് ഇരയായിട്ടുണ്ട്. മനുഷ്യക്കടത്തിന് തടയിടാന്‍ മ്യാന്‍മര്‍ പോലീസും ചൈനീസ് പോലീസും ചേര്‍ന്ന് പദ്ധതികളാവിഷ്‌കരിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്.
Post Your Comments