മധുര: വോട്ടിംഗ് മെഷീനുകളും വിവിപാറ്റ് യൂണിറ്റുകളും സൂക്ഷിച്ചിരുന്ന സ്ട്രോംഗ് റൂമിന് അരികെയുള്ള മുറിയിലേക്ക് അതിക്രമിച്ചു കയറിയ ഒരു വനിതാ എക്സൈസ് ഉദ്യോഗസ്ഥ ഉൾപ്പെടെ നാല് പേർക്ക് സസ്പെന്ഷന്. കനത്തസുരക്ഷ മറികടന്ന് വോട്ടെണ്ണല്‍ കേന്ദ്രത്തിലെത്തി രേഖകള്‍ ചോര്‍ത്തിയെന്ന് മധുരയിലെ സിപിഎം സ്ഥാനാര്‍ഥി സു. വെങ്കടേശനാണ് പരാതി നൽകിയത്. ഇവർ മൂന്നു മണിക്കൂര്‍ സ്ട്രോംഗ് റൂമിന് അരികെയുള്ള മുറിയില്‍ ചെലവഴിച്ചുവെന്നും രേഖകള്‍ പരിശോധിച്ച് പകര്പ്പെടുത്തുവെന്നും സു. വെങ്കടേശന് ആരോപിച്ചു.
Post Your Comments