ബമാകോ: മാലിയില്‍ നാരെ സെക്ടറില്‍ ഭീകരര്‍ പട്ടാള ക്യാംപ് ആക്രമിച്ച് 10 പേരെ കൊലപ്പെടുത്തി. ഇവർ പട്ടാള വാഹനങ്ങള്‍ കത്തിക്കുകയും ചിലതു തട്ടിയെടുക്കുകയും ചെയ്തു. ആയുധങ്ങളും കടത്തിക്കൊണ്ടു പോയതായാണ് ഇവർ പറയുന്നത്.
വര്‍ഷങ്ങളായി കലാപ ഭൂമിയായ മാലിയില്‍ 2015ല്‍ സര്‍ക്കാരും ഇസ്ലാമിക സായുധസംഘങ്ങളുമായി സമാധാന കരാറുണ്ടാക്കിയെങ്കിലും ഫലമുണ്ടായില്ല. പുതിയ പ്രധാനമന്ത്രിയെ നിയമിക്കാന്‍ പ്രസിഡന്റ് ഇബ്രാഹിം ബൂബക്കര്‍ കെയ്റ്റ കൂടിയാലോചനകള്‍ നടത്തിവരവേയാണു പട്ടാള ക്യാംപ് ആക്രമണം.
Post Your Comments