ബംഗളൂര്‍ : ടിക് ടോക് അപ്ലീക്കേഷന്‍റെ നിരോധനത്തിന് പിറകെ നിലവിലെ ആപ്പില്‍ ഇന്ത്യക്കാര്‍ അപ് ലോഡ് ചെയ്തിരിക്കുന്ന 60 ലക്ഷത്തോളം വീഡിയോകള്‍ നീക്കി. ആക്ഷേപകരമായതും മാന്യത പുലര്‍ത്തുന്നതുമല്ലാത്ത വീഡിയോകളാണ് ടിക് ടോക്ക് നീക്കിയിരിക്കുന്നത്. സുപ്രീം കോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഗൂഗിളും ആപ്പിളും അവരുടെ ആപ്ലീക്കേഷന്‍സ് ഡൗണ്‍ലോഡ് ചെയ്യുന്ന ഇടത്തില്‍ നിന്ന് ടിക് ടോക്കിനെ നീക്കിയിരുന്നത് .
ടിക്ക് ടോക്ക് എന്ന വിഡിയോ നിര്‍മ്മിക്കുന്ന ആപ്ലീക്കേഷനിലൂടെ അശ്ലീലപ രമായതും അസഭ്യം നിറഞ്ഞതുമായ വീഡിയോകള്‍ പ്രചരിക്കുന്നുവെന്ന മദ്രാസ് ഹെെക്കോടതിയുടെ ചൂണ്ടിക്കാട്ടലിനെ തുടര്‍ന്നാണ് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് ടിക് ടോക്ക് നിരോധിക്കാന്‍ ഉത്തരവിട്ടത്. 5.4 കോടി ജനങ്ങളാണ് ഇന്ത്യയില്‍ ടിക് ടോക്കിന് ഉപഭോക്താക്കളായുളളത്.
Post Your Comments