Latest NewsInternational

ബ്രിട്ടന്‍ ഗോട്ട് ടാലന്റില്‍ വിജയിയാകുന്നത് അക്ഷതോ ? ഐടിവി ഷോയില്‍ തിളങ്ങുന്ന ഇന്ത്യൻ വംശജൻ

ലണ്ടന്‍: യുകെയിൽ നടക്കുന്ന ബ്രിട്ടന്‍ ഗോട്ട് ടാലന്റ് 2019 എന്ന പരിപാടിയിൽ ഇന്ത്യയ്ക്ക് അഭിമാനായി മാറിയിരിക്കുകയാണ് അക്ഷത് സിങ് എന്ന 13 കാരൻ. അക്ഷത് സിങ് ഈ ഷോയില്‍ ജേതാവാകുകയെന്ന പ്രവചനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഷോയുടെ അവതാരകരായ അന്റ് മാക് പാര്‍ട്ലിനും ഡെക് ഡോണെല്ലെയും.

പരിപാടിയിൽ അക്ഷത് എന്ന മിടുക്കന്റെ പ്രകടനത്തിലാണ് അവതാരകർ നിർവചനം നടത്തിയിരിക്കുന്നത്. സ്റ്റേജില്‍ പ്രവേശിച്ച ശേഷം അക്ഷത് തികച്ചും ആകര്‍ഷകമായ നൃത്തച്ചുവടുകള്‍ കാഴ്ച വച്ചാണ് ഏവരെയും കൈയിലെടുത്തിരിക്കുന്നത്. തുടർന്ന് അക്ഷതിന് പാനലിന്റെ അംഗീകാരം ലഭിച്ചതിന് ശേഷം അന്റും ഡെകും ഗോള്‍ഡന്‍ ബസര്‍ അമര്‍ത്തുകയും ലൈവ് സെമിഫൈനലില്‍ നേരിട്ട് പങ്കെടുക്കുന്നതിനായി അക്ഷതിന് അനുവാദം നല്‍കുകയുമായിരുന്നു.

വളരെ ആനന്ദം നൽകുന്ന പ്രകടനമാണ് അക്ഷതിന്റേതെന്നാണ് ഒരു പ്രേക്ഷകന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഗോള്‍ഡന്‍ ബസറിലൂടെ ലൈവ് സെമിഫൈനലിലേക്ക് അക്ഷതിനെ അയച്ച നടപടിയെയും നിരവധി പേര്‍ ട്വിറ്ററിലൂടെ പ്രശംസിച്ചിട്ടുണ്ട്.ഈ ഷോയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ വിജയികള്‍ക്ക് വിന്നര്‍, റണ്ണര്‍ അപ്പ്, തേഡ് പ്ലേസ്, ഫൈനലിസ്റ്റ്, സെമിഫൈനലിസ്റ്റ്(ജഡ്ജസ് വോട്ട്), സെമി ഫൈനലിസ്റ്റ് ( എലിമിനേറ്റഡ്) എന്നീ സ്ഥാനങ്ങളാണ് നല്‍കുക.

shortlink

Post Your Comments


Back to top button