
കോട്ടയം: കോട്ടയത്ത് കൊട്ടിക്കലാശം ഒഴിവാക്കാന്‍ യുഡിഎഫ് തീരുമാനം. കെഎം മാണിയോടുള്ള ആദരവിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു തീരുമാനം. ശബ്ദ പ്രചാരണം സമാപിക്കുന്ന ഞായറാഴ്ച വൈകീട്ട് പാലാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് മുന്നില്‍ പ്രാര്‍ഥന നടത്തും. മറ്റ് ആറ് മണ്ഡലത്തിലും പ്രചാരണ സമാപനം ശാന്തമായിരിക്കണമെന്നാണ് നിർദേശം. അതേസമയം വ്യാഴാഴ്ച പാലായില്‍ നടന്ന യുഡിഎഫ് സ്ഥാനര്‍ഥിയുടെ പര്യടനം കെഎം മാണിയുടെ സ്മൃതി യാത്രയായി. മാണി അന്ത്യ വിശ്രമം കൊള്ളുന്ന സെന്റ് തോമസ് കത്തീഡ്രലില്‍ നിന്നാണ് സ്മൃതി യാത്ര ആരംഭിച്ചത്.
Post Your Comments