കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഭിന്നശേഷി സൗഹൃദ തിരഞ്ഞെടുപ്പ് നടത്തിപ്പിനായി നിയോഗിക്കപ്പെട്ട റൂട്ട് ഓഫീസര്‍മാര്‍ക്കും പി.ഡബ്ല്യു.ഡി. വെല്‍ഫയര്‍ ഓഫീസര്‍മാര്‍ക്കുമുള്ള അടിയന്തര പരിശീലനം നാളെ (ഏപ്രില്‍ 20) ന് രാവിലെ 10 മണിമുതില്‍ ഒരു മണിവരെ സിവില്‍ സ്റ്റേഷനിലെ എഞ്ചിനിയേഴ്‌സ് ഹാളില്‍ നടത്തും. ഏപ്രില്‍ 17 ന് നടന്ന പരിശീലന പരിപാടിയില്‍ പങ്കെടുത്തവര്‍ ഒഴികെയുള്ള മുഴുവന്‍ ഓഫീസര്‍മാരും നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍/ ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ അറിയിച്ചു.
Post Your Comments