ന്യൂഡല്‍ഹി: മുന്‍ മുഖ്യമന്ത്രി എന്‍ ഡി തിവാരി ഏറെ വിവാദങ്ങള്‍ക്ക് ശേഷം സ്വന്തം മകനെന്ന് അംഗീകരിച്ച രോഹിത് ശേഖര്‍ തിവാരിയെ കൊലപ്പെടുത്തിയതെന്ന് കേസന്വേഷണ ചുമതലയുളള ഡല്‍ഹി ക്രെെം ബ്രാഞ്ച് വിങ്ങ്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് രോഹിതിന്‍റെത് കൊലപാതകമെന്ന നിഗമനത്തില്‍ പോലീസ് എത്തിയിരിക്കുന്നത്. തലയണ കൊണ്ട് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് വ്യക്തമാക്കുന്നു.
ഇതിനെ ത്തുടര്‍ന്ന് വിശദമായ അന്വേഷണത്തിനായി അന്വേഷണ സംഘവും ഫോറന്‍സിക് ഉദ്യോഗസ്ഥരും ഇദ്ദേഹത്തിന്‍റെ വീട്ടില്‍ എത്തുകയും പരിശോധന നടത്തുകയും വീട്ടുകാരെയും ജോലിക്കായി നില്‍ക്കുന്നവരേയും ചോദ്യം ചെയ്യുകയും ചെയ്തിട്ടുണ്ട്. രോഹിതിന്‍റെ ഡിഫന്‍സ് കോളനിയിലുളള വീട്ടിലാണ് സംഭവം നടന്നിരുന്നത്. ഇവിടുത്തെ വീട്ടില്‍ സുരക്ഷക്കായി മൊത്തം 7 ക്യാമറകളാണ് സ്ഥാപിച്ചിരുന്നത്.
എന്നാല്‍ ദുരൂഹത പടര്‍ത്തി ഇപ്പോള്‍ 2 ക്യാമറകള്‍ പ്രവര്‍ത്തന രഹിതമാണ്. രോഹിതിന്‍റെ അമ്മ ഉജ്ജലയാണ് മകന് സുഖമില്ലെന്നും മൂക്കില്‍ നിന്ന്
രക്തം വരുകയാണെന്ന കാര്യവും അറിയിച്ചത്.ഇവരെ ഈ കാര്യം അറിയിച്ചത് രോഹിന്‍റെ ഭാര്യ അപൂര്‍വ്വയാണ്. എറെ നാളത്തെ വിവാദങ്ങള്‍ക്ക് ശേഷം ഡിഎന്‍ എ പരിശോധനയിലൂടെയാണ് തിവാരി തന്‍റെ അച്ഛനാണെന്ന് രോഹത് തെളിയിച്ചത്.
Post Your Comments