KeralaLatest News

തന്നെ പല കേസുകളില്‍പ്പെടുത്തിയത് ഡിജിപി ജേക്കബ് തോമസ് : ആരോപണവുമായി മുന്‍ പൊലീസ് മേധാവി ടി.പി.സെന്‍കുമാര്‍ : ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരെയും ആരോപണം

തിരുവനന്തപുരം : തന്നെ പല കേസുകളില്‍പ്പെടുത്തിയത് ഡിജിപി ജേക്കബ് തോമസിന്റെ ഇടപെടലുകളാണെന്ന ആരോപണവുമായി മുന്‍ പൊലീസ് മേധാവി ടി.പി.സെന്‍കുമാര്‍. ഡി.ജി.പി ജേക്കബ് തോമസിന്റെ പ്രവര്‍ത്തനങ്ങള്‍ ദുരൂഹമാണ്. തന്നെ പല കേസുകളിലും കുടുക്കിയത് ജേക്കബ് തോമസിന്റെ ഇടപെടലുകളെന്നും വെളിപ്പെടുത്തിയിട്ടുണ്ട്. സര്‍വീസ് സ്റ്റോറി ആയ എന്റെ പൊലീസ് ജീവിതമെന്ന പുസ്തകത്തിലാണ് സെന്‍കുമാറിന്റെ ആരോപണങ്ങള്‍..

പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥിനിയുടെ കൊലപാതകം സി.പി.എം സ്‌പോണ്‍സേഡ് ആണെന്നും അദ്ദഹം ആരോപിച്ചു. സര്‍വീസ് സ്റ്റോറി ആയ എന്റെ പൊലീസ് ജീവിതമെന്ന പുസ്തകത്തിലാണ് സെന്‍കുമാറിന്റെ ആരോപണങ്ങള്‍. ഷുക്കൂര്‍ വധക്കേസില്‍ കൃത്യമായ അന്വേഷണം നടന്നില്ല. ലോക്‌നാഥ് ബെഹ്‌റ അടക്കം ഡി.ജി.പിമാര്‍ക്കെതിരെയും ഗുരുതര ആക്ഷേപമാണ് സെന്‍കുമാര്‍ സര്‍വീസ് സ്റ്റോറിയില്‍ ഉന്നയിക്കുന്നത്.

ഡി.ജി.പി ലോക് നാഥ് ബെഹറ താന്‍ വീണ്ടും ഡി.ജി.പി ആകാതിരിക്കാന്‍ ഡല്‍ഹി സ്വാധീനം ഉപയോഗിച്ചു. മുന്‍ ഡി.ജി.പി ജേക്കബ് പുന്നൂസ് സി.പി.എം കണ്ണൂര്‍ ലോബിയുടെ ഭാഗമായാണ് പ്രവര്‍ത്തിച്ചത്. വിതുര പീഡന കേസില്‍ പ്രധാന പ്രതിയെ ഒഴിവാക്കാന്‍ അന്നത്തെ എ.ജി എം.കെ ദാമോദരന്‍ തന്നോട് ആവശ്യപ്പെട്ടെന്നും പുസ്തകത്തില്‍ പറയുന്നു.

നമ്പി നാരായണനെതിരെയും ഗുരുതരമായ ആരോപണങ്ങള്‍ സര്‍വീസ് സ്റ്റോറിയിലുണ്ട്. മറിയം റഷീദയുമായി എന്താണ് ബന്ധമെന്ന് നമ്പി നാരായണന്‍ വ്യക്തമാക്കണം. പീഡിപ്പിക്കപ്പെട്ടവന്‍ എന്ന പരിവേഷം നമ്പി നാരായണന് എല്ലാ കാലത്തും ഉണ്ടാകില്ലെന്നും പുസ്തകത്തില്‍ ടി.പി സെന്‍കുമാര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button