ശുക്രന്റെ അധിദേവത മഹാലക്ഷ്മിയാണ്. ശുക്ര പ്രീതിക്ക് വെളളിയാഴ്ചയാണ് വ്രതമെടുക്കേണ്ടത്. അന്നേ ദിവസം മഹാലക്ഷ്മീ ക്ഷേത്രത്തിലോ അന്നപൂർണേശ്വരി ക്ഷേത്രത്തിലോ ദർശനം നടത്തുക. യക്ഷിയേയും ഭജിക്കാം. വാക്കും പ്രവൃത്തിയും പരമാവധി മയത്തിൽ ആവുന്നതാണ് നല്ലത്. കലാഭിരുചിയുളളവർ ഈ ദശാകാലത്തിൽ ലഭിക്കുന്ന അവസരങ്ങൾ പാഴാക്കരുത്.സംഗീതം കേൾക്കുന്നത് ശുക്രപ്രീതികരമാണ്. നിത്യേന അലക്കിതേച്ച വസ്ത്രം ധരിക്കുക.സുഗന്ധദ്രവ്യങ്ങൾ ഉപയോഗിക്കുന്നതും നല്ലതാണ്. കീറിയതും പഴകിയതുമായ വസ്ത്രങ്ങൾ ഉപയോഗിക്കരുത്. ശുക്രപീതിക്ക് വെളുത്ത പൂക്കൾ ധരിക്കുക. ശുക്രദശാകാലത്ത് കളർഫുൾ വസ്ത്രങ്ങൾ ഉപയോഗിക്കാം. പക്ഷേ, കടും നിറങ്ങൾ ഒഴിവാക്കണം. നേർത്ത മഴവിൽ നിറങ്ങളും വെളുപ്പും ഉപയോഗിക്കാം.
Post Your Comments