ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കറുത്ത നിറമായതിന്റെ പേരില്‍ ഭാര്യ ഭര്‍ത്താവിന് തീകൊളുത്തി കൊലപ്പെടുത്തി. ഉറങ്ങിക്കിടക്കുകയായിരുന്ന ഭര്‍ത്താവ് സത്യവീര്‍ സിംഗിനെയാണ് ഭാര്യ പ്രേംശ്രീ( 22) പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയത്. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം.
ഇരുവരും വിവാഹിതരായിട്ട് രണ്ടുവര്‍ഷത്തിലധികമായി. ഇവര്‍ക്ക് അഞ്ച് മാസം പ്രായമുള്ള പെണ്‍കുഞ്ഞുണ്ട്. വിവാഹ ദിവസമാണ് പ്രേം ശ്രീ ആദ്യമായി സത്യവീറിനെ കാണുന്നത് സത്യവീറിന് കറുത്ത നിറമായതിനാല്‍ പ്രേം ശ്രീക്ക് ഇഷ്ടമല്ലായിരുന്നുവെന്നും ഇതിന്റെ പേരില്‍ എപ്പോഴും വഴക്കുണ്ടാക്കുമായിരുന്നെന്നും സഹോദരന്‍ ഹര്‍വീര്‍ സിംഗ് പോലീസിനോട് പറഞ്ഞു.
വിവാഹത്തിന് മുന്‍പ് സത്യവീറിനെ പ്രീതി കണ്ടിട്ടുണ്ടായിരുന്നില്ല. പ്രേം ശ്രീ എപ്പോഴും സത്യവീറിനെ നിറത്തിന്റെ പേരില്‍ പരിഹസിക്കുകയും മാനസികമായി തളര്‍ത്തുകയും ചെയ്യുമായിരുന്നുവെന്നും ഇത്ര ക്രൂരത പ്രതീക്ഷിച്ചില്ലെന്നും സഹോദരന്‍ പൊലീസിനോട് പറഞ്ഞു. തീ പടര്‍ന്നുപിടിച്ചതിനെത്തുടര്‍ന്ന് പ്രേം ശ്രീയുടെ കാലിലും പൊള്ളലേറ്റിട്ടുണ്ട്. ഗുരുതരമായ പൊള്ളലേറ്റ സത്യവീര്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
Post Your Comments