ദോഹ : സൈബര്‍ സുരക്ഷയുടെ കാര്യത്തില്‍ ഖത്തര്‍ ഏറ്റവും സുരക്ഷിതംമെന്ന് റിപ്പോര്‍ട്ട്. സൈബര്‍ സുരക്ഷയില്‍ അറബ് മേഖലയില്‍ മൂന്നാം സ്ഥാനമാണ് ഖത്തര്‍ സ്വന്തമാക്കിയത്. ആഗോള തലത്തില്‍ പതിനേഴാം സ്ഥാനവും ഖത്തര്‍ സ്വന്തമാക്കിയിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗം പുറത്തിറക്കിയ ആഗോള സൈബര്‍ സുരക്ഷാ ഇന്‍ഡക്‌സ് റിപ്പോര്‍ട്ടിലാണ് ഖത്തറിന്റെ നേട്ടം വ്യക്തമാക്കുന്നത്.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 25 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് ഖത്തര്‍ പതിനേഴിലെത്തിയത്. 175 രാജ്യങ്ങളിലെ സൈബറിടങ്ങള്‍ വിലയിരുത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. രാജ്യത്തെ ജനങ്ങള്‍ക്ക് ലഭിക്കുന്ന സുരക്ഷിതവും കാര്യക്ഷമവുമായ ടെലികമ്മ്യൂണിക്കേഷന്‍ സൗകര്യങ്ങള്‍ വിലയിരുത്തിയാണ് ഖത്തറിന് റാങ്കിട്ടത്. ആഗോള തലത്തില്‍ ബ്രിട്ടനാണ് സൈബര്‍ സുരക്ഷയില്‍ ഒന്നാമതുള്ള രാജ്യം. അമേരിക്ക രണ്ടും ഫ്രാന്‍സ് മൂന്നാം സ്ഥാനത്തുമുണ്ട്.
Post Your Comments