25,000 യൂണിറ്റ് നിര്‍മാണ നേട്ടം സ്വന്തമാക്കി മഹീന്ദ്രയുടെ എം.പി.വി മരാസോ.കമ്പനിയുടെ നാസിക് പ്ലാന്റിലാണ് 25000ാം യൂണിറ്റ് മരാസോ പുറത്തിറങ്ങിയത്. മരാസോയുടെ രൂപകല്‍പ്പനയ്ക്കും നിര്‍മ്മാണത്തിനുമായി 200 മില്ല്യണ്‍ ഡോളറാണ് മഹീന്ദ്ര ഇതുവരെ ചിലവഴിച്ചത്. എം 2, എം 4, എം 6, എം 8 എന്നീ മോഡലുകളിൽ വാഹനം ലഭ്യമാണ്.
എം 2 മോഡലില്‍ 16 ഇഞ്ച് അലോയ് വീലുകൾ,പവര്‍ വിന്‍ഡോ, ഫാബ്രിക് സീറ്റ് അപ്ഹോള്‍സ്റ്ററി, വെര്‍ട്ടിക്കലി റൂഫ് മൗണ്ടഡ് എസി, എസി വെന്റുകള്‍, സെന്‍ട്രല്‍ ലോക്കിങ്, ഡിജിറ്റല്‍ ക്ലോക്ക്, മാനുവല്‍ മിററുകള്‍, എന്ജിന് ഇമൊബിലൈസര്‍ എന്നിവയാണ് പ്രധാന പ്രത്യേകതകൾ. എം 4 മോഡലില്‍ എം 2 ലെ ഫീച്ചറുകള്‍ കൂടാതെ ഷാര്‍ക്ക് ഫിന് ആന്റിന, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, മുന്‍നിരയിലുള്ള യുഎസ്ബി പോര്‍ട്ട്, പിന്നിലെ വൈപ്പര്‍, ഇലക്ട്രിക്കലി അഡ്ജസ്റ്റബിള് മിററുകള്‍, വോയിസ് മെസേജിങ് സംവിധാനം, പിന്‍നിര യാത്രക്കാര്‍ക്കു വേണ്ടിയുള്ള യുഎസ്ബി, അഡത കണക്ടിവിറ്റി എന്നീ സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.
മരാസോയിൽ പുതിയ 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനാണ് നൽകിയിരിക്കുന്നത്. 121 ബിഎച്ച്പി കരുത്തും 300 എന്‍എം ടോര്‍ക്കും ഉല്പാദിപ്പിക്കുന്നു. ആറ് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനാണ് ഗിയർ ബോക്സ്.
Post Your Comments