KeralaLatest News

മമ്മുട്ടി ചിത്രം മധുര രാജ തിയേറ്ററിനുള്ളിൽ നിന്ന് പകർത്താൻ ശ്രമം; പതിനാലുകാരൻ പോലീസ് പിടിയിൽ

പെരിന്തൽമണ്ണ: മമ്മൂട്ടി നായകനായി വൈശാഖ് സംവിധാനം ചെയ്ത ചിത്രമായ മധുര രാജ തിയേറ്ററിനുള്ളിൽ നിന്ന് പകർത്താൻ ശ്രമിച്ച പതിനാലുകാരൻ പിടിയിൽ.

മലപ്പുറം പെരിന്തൽമണ്ണയിലെ തിയേറ്ററിനുള്ളിൽ വച്ചാണ് പതിനാലുകാരൻ പിടിയിലായത്.ചിത്രത്തിന്റെ 50 മിനിറ്റ് പതിനാലുകാരൻ മൊബൈലിൽ പകർത്തി.പതിനാലുകാരൻ ചിത്രം പകർത്തുന്നത് മമ്മൂട്ടി ഫാൻസ് അസോസിയേഷൻ പ്രവർത്തകരാണ് കണ്ടെത്തിയത്. ഇവർ വിവരം നൽകിയതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്.

നേരത്തെ ചിത്രത്തിലെ രംഗങ്ങൾ പകർത്തരുതെന്ന് മധുരരാജയുടെ അണിയറ പ്രവർത്തകർ ആരാധകരോട് അഭ്യർത്ഥിച്ചിരുന്നു.തിയേറ്ററുകളിൽ നിന്ന് സിനിമയിലെ പ്രധാനപെട്ട രംഗങ്ങൾ മൊബൈലിൽ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിലും,വാട്‌സ്ആപ് സ്റ്റാറ്റസ് വഴി പ്രചരിപ്പിക്കുന്നത് ഇപ്പോൾ നിത്യ സംഭവങ്ങളാണ്.

ഇത് സിനിമ കാണാനിരിക്കുന്ന മറ്റ് സിനിമ പ്രേമികളുടെ ആസ്വാദനത്തെ ബാധിക്കുമെന്നും,ചെയ്യുന്നത് ശിക്ഷാർഹമായ കുറ്റമാണെന്ന് മനസ്സിലാക്കി അത്തരം കാര്യങ്ങളിൽ നിന്ന് വിട്ടു നിൽക്കുകയും,ശ്രദ്ധയിൽ പെട്ടാൽ റിപ്പോർട്ട് ചെയ്യണമെന്നും അണിയറ പ്രവർത്തകർ ആവശ്യപ്പെട്ടിരുന്നു. എട്ടു വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും വൈശാഖും വീണ്ടും കൈ കോർത്ത ചിത്രമാണ് മധുര രാജ

shortlink

Related Articles

Post Your Comments

Related Articles


Back to top button