കൊച്ചി: മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും എറണാകുളം അമൃതാ ആശുപത്രിയില്‍ എത്തിച്ച കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരമെന്ന് ഡോക്ടര്‍മാര്‍. ഹൃദയ ശസ്ത്രക്രിയ ആവശ്യമുള്ള പതിനഞ്ച് ദിവസം പ്രായമായ കുഞ്ഞിനെയാണ് അമൃതയിലേക്ക് കൊണ്ടുവന്നത്. കുഞ്ഞിന്റെ ശസ്ത്രക്രിയ ഉടന്‍ നടത്താന്‍ സാധിക്കില്ലെന്നും 24 മണിക്കൂര്‍ നിരീക്ഷണത്തിലാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. കുഞ്ഞിനെ പ്രവേശിപ്പിച്ച എറണാകുളം അമൃത ആശുപത്രിയിലെ ശിശുരോഗ വിദഗ്ധരുടെ സംഘമാണ് പരിശോധനകള്‍ക്ക് ശേഷം ഇക്കാര്യം വ്യക്തമാക്കിയത്.
ഹൃദയത്തിന് ദ്വാരമുണ്ടെന്നും വാല്‍വിന് തകരാറുണ്ടെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ട്. കുട്ടിയെ നിരീക്ഷിച്ച് വരികയാണ്. ആരോഗ്യനില മോശമായി തുടരുന്നു. മറ്റ് അവയവങ്ങള്‍ക്ക് എന്തെങ്കിലും തകരാറുണ്ടോ എന്ന് പരിശോധിക്കുമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. കുഞ്ഞിനെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണ്. വൈകുന്നേരം 4.30 ഓടെയാണ് കൊച്ചിയിലെ ആശുപത്രിയില്‍ കുട്ടിയെ എത്തിച്ചത്. കുട്ടിയിപ്പോള്‍ തീവ്രപരിചരണ വിഭാഗത്തിലാണഉള്ളത്.
കുഞ്ഞിന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശെെലജ അറിയിച്ചു. സര്‍ക്കാരിന്റെ ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുഴുവന്‍ ചികിത്സാ ചെലവും സര്‍ക്കാര്‍ വഹിക്കുമെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. സമയം വൈകുമെന്നതിനാല്‍ കുഞ്ഞിനെ തിരുവനന്തപുരത്തേക്ക് കൊണ്ടുവരേണ്ടെന്നും പകരം എറണാകുളം അമൃത ആശുപത്രിയിലേക്ക് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു.കാസര്‍കോട് സ്വദേശികളായ സാനിയ – മിത്താഹ് ദമ്പതികളുടെ കുട്ടിയെയാണ് KL – 60- J 7739 എന്ന നമ്പര്‍ ആംബുലന്‍സില്‍ കൊണ്ടുവന്നത്.
Post Your Comments