നല്ല ചിരി സൗന്ദര്യത്തിന്റെ ലക്ഷണമാണെന്ന് എല്ലാവരും പറയും. എന്നാല്‍ ആരോഗ്യത്തിന്റെയും ലക്ഷണമാണ് ചിരി. ചിരി തന്നെയാണ് ഏറ്റവും നല്ല മരുന്നും. മനുഷ്യരെ സന്തോഷിപ്പിക്കാന്‍ ചിരി നിര്‍ബന്ധമെന്നാണ് പുതിയ പഠനം. സൈക്കോളജിക്കല്‍ ബുളളറ്റിന്‍ എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. അതുപോലെ തന്നെ ചിരി സൗന്ദര്യത്തിന് മാത്രമല്ല ആരോഗ്യത്തിനും നല്ലതാണ്. ചിരിയുടെ ഗുണങ്ങള്‍ അവയൊക്കെയാണ്.
ഒന്ന്
ജങ്ക് ആഹാരത്തിനോടും ചോക്ലേറ്റിനോടുമൊക്കെ പ്രിയമുളളവരാണ് നമ്മളില്‍ പലരും. ഇത് ശരീരത്തിന്റെ ഭാരം കൂട്ടം. പക്ഷേ ചിരി നമ്മുടെ ശരീരത്തിലെ ഭാരം കുറക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ചിരിക്കുമ്പോള്‍ തലച്ചോറില്‍ നിന്നും ഉണ്ടാവുന്ന രാസവസ്തു ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ ചിരിക്കുമ്പോള്‍ ശരീരം പ്രവര്‍ത്തിക്കുകയും വയര്‍ കുറയാന്‍ സഹായിക്കുകയും ചെയ്യും.
രണ്ട്
ചിരി ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും നല്ലതാണ്. ചെറുപ്പം നിവനിര്‍ത്താനും തൊക്ക് നല്ലതാകാനും ചിരി സഹായിക്കും. അതിനാല്‍ മനസ്സ് തുറന്ന് ചിരിക്കൂ.
മൂന്ന്
പല തരത്തിലുളള സമ്മര്‍ദ്ദത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്. ചിരി മനുഷ്യനിലെ മാനസിക സമ്മര്‍ദത്തെ കുറയ്ക്കും. ശരിയായ രീതിയില്‍ രക്തയോട്ടം നടത്താനും ചിരി സഹായിക്കും.
നാല്
നല്ല രീതിയില്‍ ഉറക്കം കിട്ടുന്നില്ല എന്നത് പലര്‍ക്കുമുളള പ്രശ്‌നമാണ്. എന്നാല്‍ ചിരി ഉറക്കം കൂട്ടാന്‍ സഹായിക്കും. കൂടാതെ പല രോഗങ്ങളില്‍ നിന്നും ചിരി സഹായമാകും.
അഞ്ച്
ചിരി ഹൃദ്രോഗം തടയുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ചിരി മനുഷ്യനെ ഹൃദ്രോഗത്തില്‍ 40 ശതമാനം കുറക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ചിരി ഹൃദയത്തിലേക്കുളള രക്തയോട്ടം കൂട്ടും.
Post Your Comments