മുംബൈ: അച്ഛനും സഹോദരിയും കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെ തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ.
തന്റെ ഭാര്യയെപ്പോലെ താനും ഒരു ബിജെപി അനുഭാവിയാണെന്നാണ് രവീന്ദ്ര ജഡേജ വ്യക്തമാക്കിയിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് രവീന്ദ്ര ജഡേജ ഈ വാര്‍ത്ത പുറത്തുവിട്ടത്. ഞാന്‍ ബിജെപിയെ പിന്തുണക്കുന്നു. എന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഭാര്യ റിവാബയെയും ടാഗ് ചെയ്താണ് ജഡേജയുടെ പോസ്റ്റ്.
കഴിഞ്ഞ മാസമാണ് ജഡേജയുടെ ബാര്യ റിവാബ ജഡേജ ബിജെപിയില്‍ ചേര്‍ന്നത്.ഇന്നലെയാണ് രവീന്ദ്ര ജഡേജയുടെ സ അച്ഛന്‍ അനിരുദ്ധസിങും ഹോദരി നൈനബ ജഡേജയും ജാംനഗറില്‍ നടന്ന ഒരു പൊതു പരിപാടിയില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. സ്ത്രീശാക്തീകരണത്തിനായി പ്രവര്‍ത്തിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അതിന് കോണ്‍ഗ്രസാണ് ശരിയായ പാര്‍ട്ടിയെന്നും നൈനബ കൂട്ടിച്ചേര്‍ത്തു.
I support BJP.@narendramodi #rivabajadeja jai hind ?? pic.twitter.com/GXNz5o07yy
— Ravindrasinh jadeja (@imjadeja) April 15, 2019
Post Your Comments