പത്തനംതിട്ട: പത്തനാപുരത്ത് ജ്യോതി വിജയകുമാര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുലിന്‍റെ പ്രസംഗം വൃത്തിക്ക് പരിഭാഷപ്പെടുത്തി ജനങ്ങളെ കെെയ്യിലെടുത്തപ്പോള്‍ നേരെ തിരിച്ച് പത്തനം തിട്ടയില്‍ എത്തിയപ്പോള്‍ രാഹുല്‍ ആകപ്പാടെ അതൃപ്തി പ്രകടിപ്പിച്ചു. . പി ജെ കുര്യന്‍റെ പരിഭാഷയില്‍ പിഴവുകള്‍ വന്ന് പ്രവര്‍ത്തകര്‍ വരെ പ്രശ്നമുണ്ടാക്കാന്‍ തുടങ്ങി.
അവസാനം സഹികെട്ട് രാഹുല്‍ വരെ പിന്തിരിഞ്ഞ് വേദിയിലേക്ക് നോക്കി ഇതെന്താണ് എന്ന് അംഗ്യ ഭാഷയില്‍ ചോദിക്കുന്ന സ്ഥിതി വരെയെത്തി. അനില്‍ അംബാനിക്ക് മോഡി 30000 കോടി നല്‍കിയെന്ന് രാഹുല്‍ പറഞ്ഞത് കുര്യന്റെ പരിഭാഷയില്‍ 30 കോടിയായിട്ടാണ് കേട്ടത്. പലതവണ രാഹുല്‍ അതൃപ്തി പ്രകടിപ്പിച്ചു. പ്രസംഗം ആകെ താറുമാറായി.
കേള്‍ക്കാനും അത് ഏറ്റുപറയാനും ഒക്കെ കൊള്ളാവുന്ന പ്രായവും ശേഷിയുമുള്ളവരെ പരിഭാഷ ഏല്‍പ്പിച്ചാല്‍ ജനം കാത്തിരുന്ന ഒരു പരിപാടി ഇതുപോലെ കുളമാകില്ലായിരുന്നെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. എന്തായാലും വര്‍ഷങ്ങള്‍ക്ക് ശേഷം രാഹുല്‍ പത്തനം തിട്ടയിലെത്തിയതും പ്രവര്‍ത്തകരോടുളള സംസാരവും മൊത്തം പരിഭാഷകൊണ്ട് ആകെപ്പാടെ താറുമാറാക്കി എന്നുവേണം പറയാന്‍.
Post Your Comments