സന്താനഭാഗ്യം ഉണ്ടാകുന്നതിനും സന്താനാഭിവൃദ്ധിക്കും സന്താനഗോപാല പൂജ ഉത്തമമാണ്. മഹാവിഷ്ണു സങ്കല്‍പ്പത്തിലുള്ള ശക്തമായ പൂജയാണിത്. വിളക്കിലോ സ്ഥഡുലത്തിലോ സന്താനഗോപാല ചക്രത്തിലോ ചെയ്യാം. തുളസിപ്പൂവും, അരളിപ്പൂവുമാണ് പൂജാപുഷ്പങ്ങള്‍. തിങ്കളാഴ്ചയോ വ്യാഴാഴ്ചയോ രാവിലെ ചെയ്യുന്നതാണ് നല്ലത്. സന്താനഗോപാല പൂജ പോലെ തന്നെ സന്താനഗോപാല ഹോമം ക്ഷിപ്രഫലസിദ്ധിയാണ്.
ഓം ക്‌ളിം ദേവകിസുത ഗോവിന്ദവാസുദേവജഗല്‍പ്പതേ ദേഹിമേ തനയം കൃഷ്ണ ത്വമഹം ശരണം ഗത: എന്ന സന്താനഗോപാലമന്ത്രമാണ് ഈ പൂജയ്ക്ക് ഉപയോഗിക്കുന്നത്.സന്താനഗോപാല പൂജ മുറതെറ്റാതെ നല്ല ഉപാസനയുള്ളവരേകൊണ്ട് നടത്തിച്ചശേഷം സന്താനഗോപാല യന്ത്രം ധരിച്ചാല്‍ സന്താനഭിവൃദ്ധി ഉടനുണ്ടാകും.
Post Your Comments