നോയിഡ: മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനം വിഫലമായി ഓവുചാലില്‍ വീണ ആറുവയസുകാരന്റെ മൃതദേഹം ഇന്ന് രാവിലെ 8.45 പുറത്തെടുത്തു. നോയിഡയിലെ സല്പൂര് ഖാദര്‍ ഗ്രാമത്തിൽ തിങ്കളാഴ്ച വൈകുന്നരേമാണ് സംഭവമുണ്ടായത്. കൂട്ടുകാരോടൊപ്പം ഓവുചാല്‍ കടക്കുന്നതിനിടെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ സൗരഭ് ഇതില്‍ വീഴുകയായിരുന്നു. ഉടൻ തന്നെ കുട്ടിയെ പുറത്തെടുക്കാനുള്ള ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. പിന്നീട് മണിക്കൂറുകള്‍ പിന്നിട്ട ശേഷം മൃതദേഹം പുറത്തെടുക്കുകയായിരുന്നു.
Post Your Comments