ഹൈദരാബാദ്: ഹൈദരാബാദിലെ പ്രീ-സ്‌കൂളില്‍ മൂന്നരവയസ്സുകാരി ലൈംഗികാക്രമണത്തിന് ഇരയായി. സ്‌കൂളില്‍ ഹെല്‍പ്പര്‍മാരായി ജോലി ചെയ്യുന്ന രണ്ടുപേരാണു കുട്ടിയോടു ക്രൂരത കാണിച്ചത്. വടികളുപയോഗിച്ച് കുട്ടിയെ ആക്രമിച്ച അവര്‍ കുട്ടിയുടെ സ്വകാര്യഭാഗത്ത് കല്ല് കയറ്റിയതായും വൈദ്യപരിശോധനയില്‍ അറിയാൻ കഴിഞ്ഞു . ഹൈദരാബാദിലെ ഇസാത്നഗറിലാണ് നടുക്കുന്ന സംഭവം. കുട്ടി ഉറക്കത്തിനിടെ നിരന്തമായി പേടിച്ചുകരഞ്ഞതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കുട്ടി ഉറക്കത്തിനിടെ നിരന്തമായി പേടിച്ചുകരഞ്ഞതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡല്‍ഹിയില്‍ 23 വയസുകാരി ക്രൂര പീഡനത്തിന് ഇരയായി മരിച്ച സംഭവത്തില്‍ കുട്ടിക്ക് ഏല്‍ക്കേണ്ടി വന്ന പീഡനത്തിന് സമാനമാണ് ഇവിടെ മൂന്നരവയസുകാരിക്കും ഏല്‍ക്കേണ്ടിവന്നതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ചികിത്സയ്ക്കുശേഷം കുട്ടിയെ വീട്ടിലേക്ക് അയച്ചു. കുട്ടിയുടെ മാതാവിന്റെ പരാതിയെ തുടര്‍ന്നു ബുധനാഴ്ച പൊലീസ് കേസെടുത്തതായി ആന്ധ്രാപ്രദേശ് ബാലാവകാശ സംരക്ഷണ സമിതി പ്രസിഡന്റ് പി.അച്യുത റാവു പറഞ്ഞു.
കുട്ടി പഠിക്കുന്ന നഴ്‌സറി സ്‌കൂളിലെ ആയമാരായ പര്‍വീന്‍, നരസമ്മ എന്നിവര്‍ക്കെതിരെ പോക്‌സോ നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. . സംഭവത്തെ തുടര്‍ന്നു ഒളിവില്‍ പോയ പ്രതികളെ ഉടന്‍ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.സംഭവത്തെക്കുറിച്ച് സ്‌കൂള്‍ അധികൃതര്‍ പ്രതികരിച്ചിട്ടില്ല. എന്നാല്‍ സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് അച്യുത റാവു ആവശ്യപ്പെട്ടു.
Post Your Comments