Election NewsElection 2019

സുരേഷ് ഗോപിയെ തൃശൂർ തുണയ്ക്കുമോ? സർവേ ഫലം വ്യക്തമാക്കുന്നതിങ്ങനെ

തൃശൂർ: ആളുകൾ ഏറെ ഉറ്റുനോക്കുന്ന മണ്ഡലമാണ് തൃശൂർ. ഏഷ്യാനെറ്റ് ന്യൂസ്- AZ റിസര്‍ച്ച് പാര്‍ട്‌ണേഴ്‌സ് അഭിപ്രായ സര്‍വ്വേയുടെ രണ്ടാം ഘട്ട ഫലം പുറത്ത് വന്നപ്പോൾ മത്സരം കടുക്കുമെന്നാണ് സൂചനകൾ. യുഡിഎഫ് സ്ഥാനാർത്ഥി ടി.എൻ പ്രതാപനും എൽഡിഎഫ് സ്ഥാനാർത്ഥി രാജാജി മാത്യു തോമസും എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ടി.എൻ പ്രതാപന് 36% രാജാജി മാത്യു തോമസ് 32% സുരേഷ് ഗോപി 26% വോട്ട് നേടുമെന്നാണ് ഫലം വ്യക്തമാക്കുന്നത്.

എന്നാൽ സുരേഷ് ഗോപിയെ ആളുകൾ നെഞ്ചിലേറ്റുമെന്നാണ് ഭൂരിപക്ഷം പേരുടെയും അഭിപ്രായം. ഒരു മാസത്തോളം കാലയാളവിലായാണ് സര്‍വ്വേ നടന്നത്. എല്ലാ മണ്ഡലങ്ങളേയും ഉള്‍പ്പെടുത്തിയാണ് രണ്ടാംഘട്ടം നടത്തിയതെന്നാണ് ഇവരുടെ അവകാശവാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button