സാന്‍ഫ്രാന്‍സിസ്കകോ : ചില ഔട്ട്ലുക്ക് മെയില്‍ ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടെന്ന വെളിപ്പെടുത്തലുമായി മെെക്രോസോഫ്റ്റ്. അതേ സമയം എത്രത്തോളം ഉപയോക്താക്കളുടെ മെയില്‍ അക്കൗണ്ടുകളാണ് ഹാക്ക് ചെയ്യപ്പെട്ടെന്ന് വ്യക്തമാക്കാന്‍ കഴിയുന്നില്ല എന്ന് അധികൃതര്‍ അറിയിച്ചു. ഹാക്ക് ചെയ്യപ്പെട്ട ഔട്ട് ലുക്ക് ഉപയോക്താക്കളുടെ ഐഡിയിലേക്ക് മെെക്രോസോഫ്റ്റ് വിവരങ്ങള്‍ കണ്ടെത്തി നല്‍കി കൊണ്ടിരിക്കുകയാണ്.
ജനുവരി മുതല്‍ മാര്‍ച്ച് വരെയുളള മാസകാലയളവിലാണ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടതെന്നാണ് അധികൃതര്‍ വെളിപ്പെടുത്തുന്നത്. അതേസമയം ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ടിലെ മെയില്‍ സ്വീകരിച്ചതും അയച്ചതുമായ വിഭാഗത്തിലെ അറ്റാച്ച്മെന്‍റുകളും ,ഇമെയില്‍ വിവരങ്ങളും ഫോള്‍ഡറുകളുടേയും പേര് ഹാക്കര്‍ക്ക് കാണാന്‍ സാധിച്ചതായും പക്ഷേ അതിനുളളിലെ ഉളളടക്കം എന്താണെന്ന് മനസിലാക്കാന്‍ ഹാക്കര്‍ക്ക് സാധിച്ചിട്ടില്ലെന്ന് കമ്പനി വ്യക്തമാക്കുന്നു.
അതേസമയം മെയിലിന്‍റെ പാസ് വേര്‍ഡ് ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലായെന്നും എന്താണ് പാസ് വേര്‍ഡെന്ന് ഹാക്കര്‍ക്ക് മനസിലാക്കാന്‍ സാധിച്ചിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. ഉപഭോക്താക്കള്‍ക്ക് നേരിട്ട ഈ പ്രശ്മത്തില്‍ മെെക്രോസോഫ്റ്റ് ക്ഷമ ചോദിക്കുകയും ഒപ്പം ഉടന്‍ തന്നെ അക്കൗണ്ടുകളുടെ പാസ് വേര്‍ഡ് ഉടന്‍ മാറ്റുന്നതിനായി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
Post Your Comments