Latest NewsKeralaIndia

മാധ്യമപ്രവർത്തകൻ സോ​​​ണി എം.​​​ ഭ​​​ട്ട​​​തി​​​രി​​​പ്പാ​​​ടി​​​നെ തേടി ക്രൈം​ബ്രാ​ഞ്ച് സം​ഘം കു​ട​ജാ​ദ്രി​യി​ല്‍

ഗോ​​​വ​​​യി​​​ലെ​​​ത്തി ആ​​​ദ്യ ര​​​ണ്ടു​ ദി​​​വ​​​സം ച​​​ല​​​ച്ചി​​​ത്ര​​​മേ​​​ള​​​യെ​​​ക്കു​​​റി​​​ച്ചു​​​ള്ള വാ​​​ര്‍​​​ത്ത​​​ക​​​ള്‍ റി​​​പ്പോ​​​ര്‍​​​ട്ട് ചെ​​​യ്തി​​​രു​​​ന്നു.

ത​​​ല​​​ശേ​​​രി: 11 വ​​​ര്‍​​​ഷം മു​​​മ്പ് ദു​​​രൂ​​​ഹ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ കാ​​​ണാ​​​താ​​​യ മാ​​​ധ്യ​​​മ പ്ര​​​വ​​​ര്‍​​​ത്ത​​​ക​​​ന്‍ കൂ​​​ത്തു​​​പ​​​റമ്പ് നീ​​​ര്‍​​​വേ​​​ലി സ്വ​​​ദേ​​​ശി സോ​​​ണി എം.​​​ ഭ​​​ട്ട​​​തി​​​രി​​​പ്പാ​​​ടി​​​നെ ക​​​ണ്ടെ​​​ത്താ​​​ന്‍ ക്രൈം​​​ബ്രാ​​​ഞ്ച് സം​​​ഘം ക​​​ര്‍​​​ണാ​​​ട​​​ക​​​യി​​​ലെ കു​​​ട​​​ജാ​​​ദ്രി​​​യി​​​ലെ​​​ത്തി. ഘോ​​​ര​​​വ​​​ന​​​വും അ​​​ഗാ​​​ധ​​​ഗ​​​ര്‍​​​ത്ത​​​ങ്ങ​​​ളും നി​​​റ​​​ഞ്ഞ കു​​​ട​​​ജാ​​​ദ്രി​​​യി​​​ലാ​​​ണ് സോ​​​ണി​​​യു​​​ടെ സാ​​​ന്നി​​​ധ്യം ഒ​​​ടു​​​വി​​​ല്‍ ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ള്ള​​​തെ​​​ന്നാ​​​ണു ക്രൈം​​​ബ്രാ​​​ഞ്ചി​​​ന്‍റെ നി​​​ഗ​​​മ​​​നം. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​ണു ക​​​ര്‍​​​ണാ​​​ട​​​ക സ​​​ര്‍​​​ക്കാ​​​രി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ കു​​​ട​​​ജാ​​​ദ്രി​​​യി​​​ല്‍ അ​​​ന്വേ​​​ഷ​​​ണം ഊ​​​ര്‍​​​ജി​​​ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്. 2008 ഡി​​​സം​​​ബ​​​ര്‍ 18ന് ​​​ഉ​​​ച്ച​​​യ്ക്ക് ഒ​​​ന്ന​​​ര​​​യ്ക്കു​​​ള്ള ഗ​​​രീ​​​ബ്‌​​​ര​​​ഥ് എ​​​ക്‌​​​സ്പ്ര​​​സി​​​ലാ​​​ണ് അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര​ ച​​​ല​​​ച്ചി​​​ത്ര​​​മേ​​​ള റി​​​പ്പോ​​​ര്‍​​​ട്ട് ചെ​​​യ്യാ​​​ന്‍ എ​​​റ​​​ണാ​​​കു​​​ള​​​ത്തെ വീ​​​ട്ടി​​​ല്‍​​​നി​​​ന്നു സോ​​​ണി ഗോ​​​വ​​​യി​​​ലേ​​​ക്കു പോ​​​യ​​​ത്.

ഗോ​​​വ​​​യി​​​ലെ​​​ത്തി ആ​​​ദ്യ ര​​​ണ്ടു​ ദി​​​വ​​​സം ച​​​ല​​​ച്ചി​​​ത്ര​​​മേ​​​ള​​​യെ​​​ക്കു​​​റി​​​ച്ചു​​​ള്ള വാ​​​ര്‍​​​ത്ത​​​ക​​​ള്‍ റി​​​പ്പോ​​​ര്‍​​​ട്ട് ചെ​​​യ്തി​​​രു​​​ന്നു. ഭാ​​​ര്യ ഡോ.​​​സീ​​​മ​​​യെ​​​യും ഇ​​​ട​​​യ്ക്കു വി​​​ളി​​​ച്ചി​​​രു​​​ന്നു. പി​​​ന്നീ​​​ട് പെ​​​ട്ടെ​​​ന്ന് ഒ​​​രു ദി​​​വ​​​സം ഫോ​​​ണ്‍​​​വി​​​ളി​​​യും വാ​​​ര്‍​​​ത്ത​​​ക​​​ള്‍ അ​​​യ​​യ്​​​ക്കു​​​ന്ന​​​തും നി​​​ല​​​ച്ചു. ടി​​​വി​​​യി​​​ല്‍ വാ​​​ര്‍​ത്ത​​​യും വീ​​​ട്ടി​​​ലേ​​​ക്കു ഫോ​​​ണും വ​​​രാ​​​താ​​​യ​​​തോ​​​ടെ ഭാ​​​ര്യ സീ​​​മ സോ​​​ണി​​​യു​​​ടെ ഫോ​​​ണി​​​ലേ​​​ക്കു വി​​​ളി​​​ച്ചെ​​​ങ്കി​​​ലും ഫോ​​​ണ്‍ നി​​​ശ്ച​​​ല​​​മാ​​​യി​​​രു​​​ന്നു. തു​​​ട​​​ര്‍​ന്നു​​​ള്ള അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ല്‍ സോ​​​ണി മം​​​ഗ​​​ളൂ​​​രു​​​വി​​​ലെ ഫാ​​​ദ​​​ര്‍ മു​​​ള്ളേ​​​ഴ്സ് ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ ചി​​​കി​​​ത്സ​​​യി​​​ലാ​​​ണെ​​ന്നു വി​​​വ​​​രം ല​​​ഭി​​​ച്ചു. അ​​​ടു​​​ത്ത​ ദി​​​വ​​​സം​​​ ത​​​ന്നെ നാ​​​ട്ടി​​​ല്‍ തി​​​രി​​​ച്ചെ​​​ത്തു​​​മെ​​​ന്നു​​​ള്ള സൂ​​​ച​​​ന​​​യും ല​​​ഭി​​​ച്ചു. പി​​​ന്നീ​​​ട് സോ​​​ണി​​​യെ​​​ക്കു​​​റി​​​ച്ചു വി​​​വ​​​ര​​​മൊ​​​ന്നും ല​​​ഭി​​​ച്ചി​​​രു​​​ന്നി​​​ല്ല.

പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ല്‍ മം​​​ഗ​​​ളൂ​​​രു​​​വി​​​ല്‍​​​നി​​ന്നു സോ​​​ണി ട്രെ​​​യി​​​ന്‍​​​മാ​​​ര്‍​​​ഗം കാ​​​ഞ്ഞ​​​ങ്ങാ​​​ട് എ​​​ത്തി​​​യ​​​താ​​​യി വി​​​വ​​​രം ല​​​ഭി​​​ച്ചി​​​രു​​​ന്നു. കേ​​​ര​​​ള-​ ക​​​ര്‍​​​ണാ​​​ട​​​ക പോ​​​ലീ​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ തെ​​​ര​​​ച്ചി​​​ല്‍ ന​​​ട​​​ത്താ​​​നു​​​ള്ള ശ്ര​​​മ​​​ത്തി​​​ലാ​​​ണു ക്രൈം​​​ബ്രാ​​​ഞ്ച്.ഇ​​​ട​​​യ്ക്കു‌ വീ​​​ട്ടി​​​ല്‍ പ​​​റ​​​യാ​​​തെ ആ​​​ഴ്ച​​​ക​​​ളോ​​​ളം മാ​​​റി​​​നി​​​ല്‍​ക്കു​​​ന്ന ശീ​​​ലം സോ​​​ണി​​​ക്കു​​​ണ്ടാ​​​യി​​​രു​​​ന്നു. അ​​​തു​​​കൊ​​​ണ്ട് കൂ​​​ടു​​​ത​​​ല്‍ അ​​​ന്വേ​​​ഷ​​​ണ​​​മൊ​​​ന്നും ന​​​ട​​​ന്നി​​​രു​​​ന്നി​​​ല്ല. എ​​ന്നാ​​ല്‍, മാ​​​സ​​​ങ്ങ​​​ള്‍ ക​​​ഴി​​​ഞ്ഞി​​​ട്ടും സോ​​​ണി തി​​​രി​​​ച്ചെ​​​ത്താ​​​ത്ത​​​തി​​​നെ​​ത്തു​​​ട​​​ര്‍​​​ന്ന് ഭാ​​​ര്യ അ​​​ന്ന​​​ത്തെ ഡി​​​ജി​​​പി ജേ​​​ക്ക​​​ബ് പു​​​ന്നൂ​​​സി​​​നും ഗോ​​​വ പോ​​​ലീ​​​സി​​​ലും പ​​​രാ​​​തി ന​​​ല്‍​കു​​​ക​​​യാ​​​യി​​​രു​​​ന്നു.

കഴിഞ്ഞ വർഷം സോണി എം. ഭട്ടതിരിപ്പാടിന്റെ തിരോധാനത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഗോവ സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിരുന്നു. മംഗലാപുരത്തിടത്ത് വച്ചാണ് സോണിയുടെ മൊബൈല്‍ നിശബ്ദമായതെന്ന് പോലീസ് പറയുന്നു. പക്ഷേ അന്വേഷണങ്ങള്‍ എങ്ങുമെത്തിയില്ല.

shortlink

Post Your Comments


Back to top button