വാഷിങ്ടണ്‍ : വ്യാപാരത്തിനെന്ന പേരില്‍ നിര്‍മിച്ച ചൈനയുടെ സില്‍ക്ക് പാത സൈനിക താല്‍പ്പര്യത്തെ മുന്‍നിര്‍ത്തി . ചൈനയ്ക്കെതിരെ കടുത്ത എതിര്‍പ്പുമായി അമേരിക്കന്‍ പ്രതിരോധകാര്യാലയം പെന്റഗണ്‍ . ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന പൗരാണിക വ്യാപാരപാതയായ സില്‍ക്ക് റോഡ് (പട്ടുപാത) പുനരുജ്ജീവിപ്പിക്കുന്ന ചൈനയുടെ ‘വണ്‍ ബെല്‍റ്റ്, വണ്‍ റോഡ്’ (ഒരു മേഖല, ഒരു പാത) നിക്ഷേപപദ്ധതിയെ വിമര്‍ശിച്ചാണ് പെന്റഗണ്‍ രംഗത്ത് എത്തിയിരിക്കുന്നത്.. ചൈന നടപ്പാക്കുന്ന പട്ടുപാതാ പദ്ധതി വാണിജ്യത്തില്‍ ഊന്നിയുള്ളതല്ലെന്നും സൈനിക താത്പര്യങ്ങളെ മുന്‍നിര്‍ത്തിയുളളതാണെന്നും യുഎസ് കോണ്‍ഗ്രസില്‍ നേവി ഓപ്പറേഷന്‍സ് ചീഫ് ജോണ്‍ റിച്ചാര്‍ഡ്സണ്‍ ഹൗസ് ഓഫ് ആംഡ് സര്‍വ്വീസസ് കമ്മിറ്റിയിലെ അംഗങ്ങളോടു പറഞ്ഞു.
ഒരു സാമ്പത്തിക വാഗ്ദാനത്തിനപ്പുറം ഇര പിടിക്കുന്ന സ്വഭാവത്തോടെയുള്ള വായ്പാ പദ്ധതികളുമായി ചാടിവീഴാനുള്ള ചൈനയുടെ മനോഭാവം ഉയര്‍ത്തുന്ന ഭീഷണിയെക്കുറിച്ചു ബോധ്യമുണ്ടാകണം. ലോകത്തുടനീളം ചൈന നിര്‍മിക്കുന്ന അടിസ്ഥാന സൗകര്യ, റോഡ്-റെയ്ല്‍ പദ്ധതികളുടെ മറവില്‍ ചൈനയുടെ നാവിക സേനയെ വളര്‍ത്താനാണു ശ്രമം. ഒരു മേഖല, ഒരു പാത പദ്ധതി രാജ്യങ്ങളുടെ പരമാധികാരത്തില്‍ മേലുളള കടന്നു കയറ്റമാണെന്നും അനാക്കോണ്ട ഇരയെ വിഴുങ്ങുന്നതു പോലെ കരാരില്‍ ഏര്‍പ്പെടുന്ന രാജ്യങ്ങളെ വിഴുങ്ങുമെന്നും റിച്ചാര്‍ഡ്സണ്‍ പറഞ്ഞു.
ഷീ ചിന്‍പിങിന്റെ സ്വപ്ന പദ്ധതിയില്‍ അണി ചേരാന്‍ മറ്റുരാജ്യങ്ങളെ പ്രലോഭിപ്പിക്കുകയും സമര്‍ദ്ദത്തിലാക്കുകയുമാണു ചൈന. കോടാനുകോടി ഡോളര്‍ ലോണാണ് അടിസ്ഥാന സൗകര്യ വികസനത്തിനായി രാജ്യങ്ങള്‍ക്കു ചൈനയുടെ വാഗ്ദാനം.
Post Your Comments