കൊച്ചി : വേശ്യാലയം നടത്തിയിരുന്നത് തന്റെ മകനു വേണ്ടിയാണെന്ന് അറസ്റ്റിലായ നടത്തിപ്പുകാരന്റെ മൊഴി കേട്ട് പൊലീസ് ഞെട്ടി. പെരുമ്പാവൂരിലാണ് ടൈല്‍സിന്റെ ബിസിനസ്സിനു വേണ്ടിയെന്നു പറഞ്ഞ് വീട് വാടകയ്ക്ക് എടുത്ത് അനാശാസ്യകേന്ദ്രം നടത്തിവന്നിരുന്നത്. പോക്സോ കേസില്‍ ജയിലിലായ മകനെ പുറത്തിറക്കാനാണ് ഇയാള്‍ അനാശാസ്യ കേന്ദ്രം തുടങ്ങിയത്. ഈ വെളിപ്പെടുത്തലില്‍ സി.ഐ പോലും ഞെട്ടിപ്പോയി.
മകന് ജാമ്യം ലഭിക്കണമെങ്കില്‍ കുറഞ്ഞത് 50,000 രൂപ വേണമെന്ന് അറിഞ്ഞതോടെ ഏത് വിധേനയും പണം കണ്ടെത്താന്‍ ഇറങ്ങിത്തിരിക്കുകയായിരുന്നു. ഈ സമയം ആലുവ കേന്ദ്രീകരിച്ച് അനാശാസ്യം നടത്തിയിരുന്ന സ്ത്രീയെ പരിചയപ്പെടുകയും ഇവരുടെ ഒത്താശയോടെയാണ് പെരുമ്പാവൂരില്‍ വീട് വാടകയ്ക്കെടുത്ത് അനാശാസ്യ കേന്ദ്രം തുടങ്ങിയത്. കേസില്‍ നടത്തിപ്പുകാരനടക്കം എട്ട് പേരാണ് പിടിയിലായത്. ഇതില്‍ മൂന്ന് പേര്‍ സ്ത്രീകളാണ്. ബുധനാഴ്ച പൊലീസ് നടത്തിയ റെയ്ഡിലാണ് ഇവര്‍ അറസ്റ്റിലായത്.
ഒരു മാസം മുമ്പാണ് നടത്തിപ്പുകാരന്‍ വീട് വാടകയ്‌ക്കെടുത്തത്. ടൈല്‍ ബിസിനസിനാണെന്നാണ് അയല്‍വാസികളോട് പറഞ്ഞിരുന്നത്. ചെറുപ്പക്കാര്‍ വീട്ടില്‍ വന്നു പോകുന്നത് കണ്ട് അയല്‍വാസികള്‍ക്കു സംശയം തോന്നിയിരുന്നു. ഫോണില്‍ ബന്ധപ്പെട്ടും ഏജന്റിനെ നിയോഗിച്ചുമായിരുന്നു ഇയാള്‍ അളുകളെ കേന്ദ്രത്തില്‍ എത്തിച്ചിരുന്നത്. വീട് തിരിച്ചറിയാനയി ടൈല്‍ മതിലിനു മുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
Post Your Comments