ആംസ്റ്റര്‍ഡാം (നെതര്‍ലന്‍ഡ്‌സ്):യുഎസ് – മെക്‌സിക്കന്‍ അതിര്‍ത്തിയില്‍വച്ച് അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്ന് നിസഹായയായി കരഞ്ഞ കുഞ്ഞിന്റെ ഹൃദയഭേദകചിത്രത്തിന് ഈ വര്‍ഷത്തെ വേള്‍ഡ് പ്രസ് ഫോട്ടോ പുരസ്‌കാരം.
കഴിഞ്ഞ വര്‍ഷമാണ് ഗെറ്റി ഫൊട്ടോഗ്രാഫര്‍ ജോണ്‍ മൂര്‍ ഈ ചിത്രമെടുത്തത്. ഹൊന്‍ഡുറാന്‍ അമ്മ സാന്ദ്ര സാഞ്ചസും മകള്‍ യനേലയും അനധികൃതമായി യുഎസ് – മെക്‌സികോ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചപ്പോഴാണ് ചിത്രമെടുക്കുന്നത്.
കറിയോ ഗ്രാന്‍ഡ് താഴ്വരയില്‍ യുഎസ് ബോര്‍ഡര്‍ പട്രോള്‍ ഏജന്റ്‌സിന്റെ ചിത്രം പകര്‍ത്തുന്നതിനിടെയാണ് മൂര്‍ ഈ ചിത്രമെടുത്തത്. അഭയാര്‍ഥികളായി അതിര്‍ത്തി കടക്കാനെത്തിയവരുടെ മുഖത്തും കണ്ണുകളിലും ഭയമാണ് എനിക്ക് കാണാന്‍ കഴിഞ്ഞത്. അതിനിടെ, സാന്ദ്ര സാഞ്ചസും കുട്ടിയും മുന്നോട്ടുനീങ്ങി. അവരെ പൊലീസ് പരിശോധിക്കുന്ന ആ നിമിഷമാണ് എനിക്ക് വിലപ്പെട്ട ഈ ചിത്രം ലഭിച്ചതെന്നും മൂര്‍ പറയുന്നു.
ഈ ചിത്രം വളരെ വ്യത്യസ്തമായ കലാപത്തിന്റെ നേര്‍ചിത്രമാണതെന്നും അത് മനഃശാസ്ത്രപരമാണെന്നും പുരസ്‌കാര സമിതി പറഞ്ഞു. ഈ ചിത്രം പുറത്തുവന്നതിനു പിന്നാലെ അമ്മയേയും മക്കളെയും വേര്‍പിരിക്കുന്നതിനുള്ള യുഎസിന്റെ തീരുമാനത്തിനെതിരെ വലിയ തോതില്‍ വിമര്‍ശനമുയര്‍ന്നിരുന്നു.
Post Your Comments